കൊവിഡ് ബാധിച്ച് നഴ്സുമാരായ ഇരട്ട സഹോദരിമാര്‍ മരിച്ചു

0
296

കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു. നഴ്‌സുമാരായ സഹോദരികളാണ് മരിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരും മരണടമഞ്ഞത്. കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സായ കേറ്റി ഡേവിസ്, മുന്‍ സര്‍ജറി നഴ്‌സായിരുന്ന എമ്മ ഡേവിസ് എന്നിവരാണ് മരിച്ചത്.
സൗത്ത് ഹാംപ്റ്റണ്‍ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് കേറ്റി മരണപ്പെട്ടത്. തൊട്ടുപിന്നാലെ വെള്ളിയാഴ്ച എമ്മയും മരിച്ചു.

തങ്ങള്‍ ഒരുമിച്ചാണ് ഭൂമിയിലേക്ക് വന്നതെന്നും മരിക്കുന്നതും ഒരുമിച്ചാകുമെന്നും ഇരുവരും എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഇരുവരുടെയും സഹോദരിയായ സോഇ പറഞ്ഞു. ”എപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. കുട്ടിക്കാലം മുതലേ പാവക്കുട്ടികള്‍ക്കൊപ്പം നഴ്സും ഡോക്ടറുമായാണ് ഇരുവരും കളിച്ചിരുന്നത്. അവര്‍ പരിചരിക്കുന്ന രോഗികള്‍ക്ക് കയ്യിലുള്ളതെല്ലാം ഈ സഹോദരിമാര്‍ നല്‍കുമായിരുന്നു” – സഹോദരി കൂട്ടിച്ചേര്‍ത്തു.

നഴ്സിംഗ് ഇവര്‍ക്ക് ജോലി മാത്രമായിരുന്നില്ലെന്നും അതിനും അപ്പുറമായിരുന്നുവെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. നഴ്സിംഗ് ടൈംസ് പുറത്തുവിട്ട കണക്കുപ്രകാരം കൊവിഡ് ബാധിച്ച 50 നഴ്സുമാരാണ് ബ്രിട്ടണില്‍ മരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here