വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു.

0
290

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് കൊല്ലപ്പെട്ടത് . കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി തേമ്പാംമൂട് മദപുരത്താണ് സംഭവം. ബൈക്കില്‍ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് രണ്ട് മാസം മുമ്പ് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചില്‍ കുത്തേറ്റ മിഥ്‌ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.
മെയ് മാസത്തില്‍ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നിലുള്ള സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രണ്ട്
ബൈക്കുകളിലായാണ് പ്രതികള്‍ എത്തിയത്. കസ്റ്റഡിയിലെടുത്ത ബൈക്ക് ഉടമയാണ് പൊലീസ് പിടിയിലായവരില്‍ ഒരാള്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here