ജയറാമും സത്യൻഅന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

0
252

ജയറാമും സത്യൻഅന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

മലയാളി പ്രേക്ഷകർക്ക്  നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ടീമാണ് സത്യൻ അന്തിക്കാട് – ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . എന്നാൽ ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് നേരത്തെ പ്രഖ്യാപിച്ചത്.ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്ക്  മാറ്റിവെച്ചിരിക്കുകയാണ്.ജയറാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഇഖ്ബാൽ കുറ്റിപ്പുറമാണ്.

കൊറോണ നിയന്ത്രണങ്ങള്‍ മാറിയാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് പദ്ധതിയിടുന്നത്.

മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്ന യൂണിറ്റും ക്രൂവും തന്നെയാണ് മമ്മൂട്ടി ചിത്രത്തിനും നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് തുടങ്ങി 10 ദിവസം ആയപ്പോള്‍ മുടങ്ങിയ ഈ ചിത്രം ആദ്യം പൂര്‍ത്തിയാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here