ബോളിവുഡ് താരം രേഖയുടെ സഹായിക്ക് കോവിഡ്
പ്രശസ്ത ഹിന്ദി സിനിമ താരം രേഖയുടെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നു നടിയുടെ മുബൈയിലെ വീട് ആരോഗ്യവകുപ്പ് സീല്‍ ചെയ്തു. മുംബൈയിലെ ബാന്ദ്രയിലാണ് രേഖയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന വീടുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുള്ളതാണ്. കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ അധികൃതര്‍ വന്നു വീടും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ബംഗ്ലാവിൽ ഉള്ളത്. അമിതാഫ് ബച്ചനും മകന് അഭിഷേക് ബച്ചനും ഇന്നലെ രാത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു.