പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ; ഇതുവരെയുള്ള പുരോഗതി

0
246

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അവശ്യവസ്തുക്കൾ ഉറപ്പാക്കുന്നതിനും, കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ മൂലം അവർക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമായി, ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, കഴിഞ്ഞമാസം 26 നു പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് (PMGKP) പ്രഖ്യാപിച്ചിരുന്നു. 1.70 ലക്ഷം കോടി രൂപയുടെ ഈ പാക്കേജ് ലോക് ഡൗൺ കാലയളവിൽ സമൂഹത്തിലെ ദുര്ബലജനവിഭാഗങ്ങളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്.

പാക്കേജിന്റെ ഭാഗമായി രാജ്യത്തെ, സ്ത്രീകൾക്കും, പാവപ്പെട്ട വയോജനങ്ങൾക്കും, കൃഷിക്കാർക്കും സൗജന്യ ഭക്ഷ്യ ധാന്യങ്ങളും, ധനസഹായവും സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ഈ പദ്ധതിയുടെ ദ്രുതഗതിയിലുള്ള നടപ്പാക്കൽ, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ വിലയിരുത്തി വരികെയാണ്.

ഇന്നുവരെ, രാജ്യത്തെ 32.32 കോടി ഗുണഭോക്താക്കൾക്ക്, പാക്കേജിന് കീഴിലുള്ള ധനസഹായം നൽകി. 29,352 കോടി രൂപയാണ് ഇതുവരെ ഇവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നിക്ഷേപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here