സെയിഫ് അലിഖാന്‍ രാവണനാകുന്നു  

0
312

സെയിഫ് അലിഖാന്‍ രാവണനാകുന്നു  

പ്രഭാസ്   നായകനാകുന്ന   ഏറ്റവും  പുതിയ  ചിത്രം   ആദിപുരുഷില്‍   ബോളിവുഡ്  താരം  സെയിഫ്  അലിഖാന്‍  രാവണന്‍  ആകുന്നു. രാമായണ  കഥയെ   ആസ്പദമാക്കി    നിര്‍മ്മിക്കുന്ന  നിര്‍മ്മിക്കുന്ന  ചിത്രത്തിന്‍റെ   ചിത്രീകരണം  ഉടന്‍  ആരംഭിക്കും.   2022  ല്‍    ചിത്രം  തീയേറ്ററുകളില്‍  എത്തും. നേരത്തെ ഓം റൗട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം തൻഹാജിയിലും സെയ് ഫ് അലി ഖാൻ അഭിനയിച്ചിരുന്നു. സെയ്ഫ് അലി ഖാൻ ആദിപുരുഷിൽ പങ്കാളിയാകുന്നുവെന്നറിഞ്ഞതോടെ താൻ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും പോസ്റ്റർ പങ്കുവെച്ചുകൊണ്ട്   പ്രഭാസ് ട്വിറ്ററിലൂടെ   അറിയിച്ചു.

ഇതാദ്യമായാണ്   സെയിഫ്  അലിഖാനും    പ്രഭാസും  ഒന്നിക്കുന്നത്. കഴിഞ്ഞ   വര്‍ഷം   റിലീസായ  ലാല്‍   കപ്താന്‍   എന്ന   ചിത്രത്തില്‍  സെയിഫ്  അലിഖാന്‍  മികച്ച  പ്രകടനമായിരുന്നു   കാജ്ച്ചവച്ചത്. ‘ഭൂത്   പോലീസാണ്  സെയിഫ്  അലിഖാന്‍  നായകനായി    ഉടന്‍  റിലീസ്  ചെയ്യുന്ന  മറ്റൊരു  ചിത്രം. ആദിപുരുഷിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാൻ അവസരം ലഭിച്ചതിലും താൻ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് അലി ഖാൻ  ട്വിറ്ററിലൂടെ   അഭിപ്രായപ്പെട്ടു.

ത്രിഡി രൂപത്തിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ്   ചെയ്യും. ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here