വന്യജീവി വാരാഘോഷം ; വിജയികളെ പ്രഖ്യാപിച്ചു.

0
165

 

2023-ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ തൃശൂര്‍ സ്വദേശി ടി.പി.ജയരാജ് ഒന്നാം സ്ഥാനവും ജോര്‍ജ് എസ്.ജോര്‍ജ് (പത്തനംതിട്ട), കെ.പി.ജിന്‍സണ്‍ (തിരുവനന്തപുരം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പന്ത്രണ്ട് സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ https://forest.kerala.gov.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാട്ടര്‍ കളര്‍ പെയിന്റിംഗ് എല്‍പി വിഭാഗത്തില്‍ വേദ് തീര്‍ഥ് ബിനീഷ്, വി.ആത്മിക, എസ്.നവനീത് കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യുപി വിഭാഗത്തില്‍ ഭാഗ്യശ്രീ രാജേഷ് ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. എം.സിയാ ഫാത്തിമ, ജി.ക്രീതേഷ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ.പി.അലീന, ശ്രീലക്ഷ്മി ജയറാം, ശ്രേയ രമേഷ് എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. കോളജ് വിഭാഗത്തില്‍ എസ്.സൂര്യദത്ത്, എസ്.ജീവന്‍, പി.പി.അദ്വൈത് എന്നിവര്‍ക്കാണ് യഥാക്രമം ആദ്യ മൂന്നു സ്്ഥാനങ്ങള്‍.
ഹ്രസ്വ ചിത്ര മത്സരത്തില്‍ മാലി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അരിപ്പ, ഹരിത ആന്റ് ഹെര്‍ ഫാദര്‍ എഗനിസ്റ്റ് ഗ്ലോബല്‍ വാമിംഗ് എന്നീ ഹ്രസ്വ ചിത്രങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ക്ക് സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപന്യാസ രചന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇഷിത അന്ന ഒന്നാം സ്ഥാനാര്‍ഹയായി.എം. സിനോവ്, ആര്‍.ദേവിക എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. കോളജ്തല മത്സരത്തില്‍ അലീനാ മേരി ജോസഫ് ഒന്നാം സ്ഥാനവും എം.നന്ദന, അന്നാ ഡൊമിനിക് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഗോപിക കണ്ണന്‍ ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി ജയറാം, അധീപ് സാലു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. മൂന്നു പേര്‍ക്ക് സമാശ്വാസ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പെന്‍സില്‍ ഡ്രോയിംഗില്‍ എല്‍പി വിഭാഗത്തില്‍ എസ്.ഇമേയ, ഗോവിന്ദ് ഭാഗ്യരാജ്, വേദ് തീര്‍ഥ് ബിനീഷ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. യുപി വിഭാഗത്തില്‍ പി.ആര്‍.ശ്രീഹരി, എം.എസ്.അമന്‍ജീത്, ജി.ക്രീതേഷ് എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി.എം.സാധിക, എ.പി.അലീന, ശ്രേയ രമേഷ് എന്നിവരും കോളജ് വിഭാഗം മത്സരത്തില്‍ കെ.വി.സിദ്ധാര്‍ഥ്, പി.പി.അദ്വൈത്, ബി.സാഗരിക എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യാത്രാവിവരണം(മലയാളം) വിഭാഗത്തില്‍ പ്രദീപ് സോമന്‍, എം.മുജീബ് റഹ്‌മാന്‍, എ.കെ.വേണു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. നാലു പേര്‍ക്ക് സമാശ്വാസ സമ്മാനങ്ങള്‍ ലഭിക്കും. യാത്രാവിവരണം(ഇംഗ്ലീഷ്) വിഭാഗത്തില്‍ കെ.ആര്‍.വിവേക് ഒന്നാം സ്ഥാനാര്‍ഹനായി. സി.യു.ശ്രീനി, എ.ഹമീം മുഹമ്മദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. മൂന്നു പേര്‍ സമാശ്വാസ സമ്മാനാര്‍ഹരായി.
മുഴുവന്‍ മത്സര ഫലവും വിജയികളുടെ വിവരങ്ങളും https://forest.kerala.gov.in/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here