ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപം ദേശീയ പാതയോരത്ത് നിന്ന മരം റോഡിനു കുറുകെ വീണു.

0
291

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപം ദേശീയ പാതയോരത്ത് നിന്ന മരം റോഡിനു കുറുകെ വീണു. ഇന്ന് വൈകുന്നേരം 3അര മണിയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരം കടപുഴകി റോഡിലേക്ക് പതിച്ചത്. വാഹനങ്ങളുടെ മുകളിലേക്ക് മരം വീഴാത്തത് വൻ അപകടം ഒഴിവാക്കി. മരം റോഡിനു കുറുകെ വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അതുവഴി വന്ന സ്ഥലം എംഎൽഎ അഡ്വ ബി സത്യൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോടൊപ്പം കൂടി വേണ്ട നിർദേശങ്ങൾ നൽകി. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here