“എന്നെ ശരിക്കും അത്‌ഭുദപ്പെടുത്തിയ തിരക്കഥ ആയിരുന്നു ഭ്രമരത്തിന്റേത്”

0
323

ബ്ലസ്സി ചിത്രങ്ങളിലൂടെ ഒരു യാത്ര (അവസാനഭാഗം )

നടക്കുന്നതിനിടയിൽ മേൽക്കൂരയില്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. അവിടെ ഒരു പെൺകുട്ടിയും പുരുഷനും ട്രെയിൻ വരുന്നതും കാത്തു നിൽക്കുയാണ്. സ്ത്രീ അവരുടെ മുത്തച്ഛന്റെ അടുത്ത്കുടയിൽ ആണ്നിൽക്കുന്നത്.അടുത്ത് നിൽക്കുന്ന പുരുഷന്‍ മഴ നനഞ്ഞുകൊണ്ടു അവളോട് സംസാരിക്കുയാണ്. എന്നിട്ടു അവർ രണ്ടുപേരും ഒരേ കമ്പാർട്ട്മെൻറ്റിൽകയറുന്നു. ആ കാഴ്ച കുറച്ചു നേരത്തേയ്ക്ക് ആണെങ്കിലും എന്നെ സപർശിച്ചു. ഈഫ്രെയിമിൽ നിന്നാണ്പ്രണയം എന്ന കഥയുടെ ബീജം ലഭിക്കുന്നത്. സ്വന്തം കാരണങ്ങൾ കൊണ്ടല്ലാതെ വിവാഹബന്ധം വേർപെടുത്തുന്ന രണ്ടുപേരുടെ ജീവിതം ഈ ഫ്രെയിമിയിലേക്ക് ഞാൻ കൂട്ടിച്ചേർത്തു. അങ്ങനെ പ്രണയം എന്ന സിനിമ സംഭവിച്ചു.

അതുവരെയുള്ള മലയാള സിനിമകളിൽ വാർദ്ധഖ്യത്തിൽ ഉള്ളവരുടെ പ്രണയങ്ങൾ അധികം പറഞ്ഞിട്ടില്ലാത്ത ഒന്നായിരുന്നു. പ്രണയത്തിന്റെ ഊഷ്മളത പലപ്പോഴും വാര്‍ദ്ധക്യത്തിൽ കുറഞ്ഞതുപോലെയാണ് പലരും ചിന്തിച്ചിരുന്നത്. കൃത്യമായി നിർവചനം നല്കാൻ കഴിയാത്ത രീതിയിൽ പ്രണയത്തിനു പല ഭാവങ്ങൾ ഉണ്ട്. നമ്മുടെ എല്ലാ പിടിവാശികളെയും അത് അലിയിപ്പിച്ചുകളയുകയും ചെയ്യും”

പലപ്പോഴും     അലസമായി    നമ്മള്‍  കണ്ട്  കളയുന്ന   കാഴ്ചകളില്‍  നിന്നാണ്   ബ്ലസി   തന്‍റെ  കഥയ്ക്കുള്ള   ആദ്യ  ഫ്രെയിമുകള്‍   സൃഷ്ട്ടിക്കുന്നത്. എപ്പോഴും  അങ്ങനെയാണല്ലോ     തിരക്കഥയുടെ  ആദ്യ  ബീജം  ഉണ്ടാകുന്നത്.  നമ്മുടെ  മുന്നിലൂടെ  മറഞ്ഞു  പോകുന്ന   ചില   കാഴ്ചകള്‍,  ചില  പത്ര  കട്ടിങ്ങുകള്‍, പ്രസംഗശകലങ്ങളില്‍   ഒളിഞ്ഞിരിക്കുന്ന    വാചകങ്ങള്‍   അങ്ങനെ  അശ്രദ്ധമായി   മറ്റുള്ളവരിലൂടെ കണ്ണുകളിലൂടെ  പോകുന്നതെന്തും   സിനിമയ്ക്ക്   വിത്തുപാകാന്‍  പോന്ന   കാരണങ്ങള്‍  ആണ്.  കഥയ്ക്ക്‌  വേണ്ടി  അലഞ്ഞു   തിരിയുന്ന   സര്‍ഗാത്മകമായ വേദനയും   ലഹരിയുമാണ്‌   തിരക്കഥകൃത്തിന്‍റെ   മുന്നോട്ടുള്ള  ഊര്‍ജ്ജം.

അല്‍ഷിമേഴ്സ്  എന്ന  രോഗത്തിന്‍റെ  ഭീകരത  ശരിക്കും  മലയാളികള്‍  അറിഞ്ഞത്    തന്മാത്ര  എന്ന  ബ്ലസ്സി  ചിത്രത്തിലൂടെ  ആയിരുന്നു. ബ്ലസ്സി  തന്മാത്രയുടെ  ഓര്‍മ്മകള്‍  പങ്കുവയ്ക്കുയാണ്.

പദ്മരാജൻ സാറിന്റെ ഓർമ്മ എന്ന കഥയാണ് തന്മാത്രയിലേയ്ക്കുള്ള എന്റെ പ്രചോദനം . മറവി എന്ന ചിന്ത ലഭിച്ചത് ആ കഥയിൽ നിന്നാണ്. സാധാരണക്കാരന്റെ വീടുകളിലെ സ്ത്രീകൾക്കുള്ള സ്ഥാനം. പലപ്പോഴും ഉത്തമനായ ഒരു പുരുഷന്റെ ഭാര്യക്ക് ഒന്നും ചെയ്യാൻ അറിയില്ലായിരിക്കും . ഭർത്താവ് മരിക്കുമ്പോൾ ആയിരിക്കും ശരിക്കും അത്തരം സ്ത്രീകൾ ഒറ്റപെട്ടു പോകുന്നത്. . ഒരാൾ മരണത്തിനു തുല്യമായിട്ടുള്ള അവസ്ഥയിലേയ്ക്ക്പോകുമ്പോൾ ഒരു ഭാര്യ ഫേസ് ചെയ്യേണ്ടതായിട്ടുള്ള ചില പ്രശ്നങ്ങൾ അതായിരുന്നു തന്മാത്ര. അൽഷിമേഷ്സ് രോഗം ബാധിച്ച ഒരുപാട്പേരുടെ ജീവിതങ്ങൾ പഠിച്ചതിനുശേഷമാണ് ഞാൻ തന്മാത്രയുടെ തിരക്കഥ എഴുതിത്തുടങ്ങിയത്. മക്കളുടെ ഭാവിയ്ക്കു വേണ്ടി തിരുവനന്തപുരത്തു തങ്ങുന്ന പല സർക്കാർ ഉദ്യോഗസ്ഥരും നേരിടുന്ന ചില പ്രശ്നങ്ങൾ കൂടി തന്മാത്രയിൽചർച്ച ചെയ്യുന്നുണ്ട്.

ഭ്രമരത്തിലേയ്ക്ക്  വരുമ്പോള്‍?

കൽക്കട്ടാ ന്യൂസിന് ശേഷം ഒരു മോഹൻലാൽ ചിത്രം ചെയ്യണം എന്ന ആഗ്രഹത്തോടെയാണ്ഞാൻഭ്രമരത്തിന്റെ കഥയെഴുതാൻ ഇരിക്കുന്നത്. ആറുമാസത്തോളം ഞാൻ ഇരുന്നെകിലും ഒരു കഥ പോലും എന്റെ മനസിൽ തെളിഞ്ഞു വന്നില്ല . നിർമ്മാതാവ് കഥ ഏതു വരെയായി എന്ന്ചോദിക്കുമ്പോൾ ഞാൻ പറയും ഫാനിൽ നോക്കി ഇരിക്കുയാണ് എന്ന്. ഇനി ഒരിക്കലും എനിക്ക് എഴുതാൻ കഴിയുകയേ ഇല്ലേ എന്നൊക്കെ തോന്നി വിഷമിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു സ്പാർക്ക് ലഭിക്കുന്നത്. ഒരുപാടു അസ്വസ്ഥതകളുമായി ഒരാൾ ഒരു വീട്ടിലേയ്ക്കു കയറി വരികയാണ്. അയാൾക്ക് ആ വീട്ടിലുള്ളവരെ എല്ലാവരെയും അറിയാം എന്നാൽ വീട്ടിലുള്ളവർക്കൊന്നും അയാളെ അറിയുകയേ ഇല്ല എന്ന അവസ്ഥ.ഒരു പരിചയവും ഇല്ലാത്ത ഒരാൾ ഒരു വീട്ടിലേയ്ക്കു കടന്നുവരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയിൽ നിന്നാണ് ഭ്രമരത്തിന്റെ കഥ രൂപപ്പെടുന്നത്. ആദ്യം മനസിലേയ്ക്ക് തെളിഞ്ഞുവന്ന സീനുകളിൽ നിന്നും ഞാൻ എഴുതിത്തുടങ്ങി.എഴുതി തുടങ്ങുമ്പോൾ ശരിക്കും എന്നെ അദ്‌ഭുദപ്പെടുത്തിയ തിരക്കഥ ആയിരുന്നു ഭ്രമരത്തിന്റേതു. ഇതെങ്ങോട്ടാണ്പോകുന്നത് എന്ന് എനിക്കുപോലും അറിയില്ലായിരുന്നു.

അലക്സിനെയും ഉണ്ണിയേയും ലോറിയിൽ കയറ്റി ഒരു മലമുകളിൽ കൊണ്ടുപോയി ശിവൻകുട്ടി പൊട്ടിച്ചിരിക്കുന്ന ഒരു രംഗമുണ്ട് ഭ്രമരത്തിൽ. ആ സീൻ പിന്നീട് വായിച്ചു നോക്കിയപ്പോൾ എനിക്ക് തോന്നിയത് എന്തിനാണ് ഇയാൾ അങ്ങനെ നിന്ന്  പൊട്ടിച്ചിരിക്കുന്നു എന്നാണ്. എഴുതിയ എനിക്ക് തന്നെ സംശയം തോന്നി.അപ്പോഴാണ് ഞാൻ അറിയുന്നത് ഇയാൾ മാനസിക വിഭ്രാന്തി ഉള്ള ഒരാൾ ആയിരിക്കാം എന്ന്. ഞാൻ ആദ്യം മുതൽ എഴുതിയ സീനുകൾ വീണ്ടും വായിച്ചു നോക്കി.എല്ലായിടത്തും മോഹൻലാൽ അവതരിപ്പിക്കുന്ന ശിവൻകുട്ടി എന്ന കഥാപാത്രത്തിന് മാനസിക വിഭ്രാന്തി ഉള്ളതായി കാണാം. സ്കിസോഫ്രീനിയ എന്ന മാനസിക രോഗം ഉള്ളവർക്ക് ഉച്ചത്തിലുള്ള ശബ്ദംകേൾക്കുന്നത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും. ശിവൻ കുട്ടിയ്ക്കും ശബദം കേൾക്കുമ്പോൾ അത്തരം അസ്വസ്ഥതകൾ ഉണ്ട്.എന്നാൽ ഇതൊന്നും എനിക്ക് എഴുതുന്ന സമയത്തു അറിയില്ലായിരുന്നു. പിന്നീട് ഞാൻ ഒരു ഡോക്ടറെ സമീപിച്ചപ്പോൾ ആണ് ഈ കാര്യങ്ങൾ എല്ലാം മനസിലാക്കുന്നത്.

ഭ്രമരത്തിന്റെ ചിത്രീകരണം ശരിക്കും എനിക്കൊരു യുദ്ധം ചെയ്യുന്നതു പോലുള്ള അനുഭവമായിരുന്നു.

ആദ്യം ഷോട്ട്പ്ലാൻ ചെയ്തതിനു ശേഷം ആഷോട്ട് എങ്ങനെ ചിത്രീകരിക്കാം എന്ന് തീരുമാനിക്കുയായിരുന്നു. ഒരുപാട് കാമറ സാങ്കേതിക ഉപകരണങ്ങൾ പരീക്ഷിച്ച സിനിമയായിരുന്നു ഭ്രമരം. സാങ്കേതികമായി ഒരു കോംപ്രമൈസുംചെയ്തിട്ടില്ല.

( അവസാനിച്ചു)

ബ്ലസിയുടെ സിനിമാ ജീവിത്തെ ആസ്പദമാക്കി തയ്യാറാക്കിയ പരമ്പര    ഇവിടെ   അവസാനിക്കുയാണ്. അദ്ധേഹത്തിന്റെ മുന്‍  ചിത്രങ്ങള്‍  പോലെ തന്നെ  ആടുജീവിതവും  ഹൃദയസപര്ശിയായ  അനുഭവം സാമ്മാനിക്കട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here