ഐ എഫ് എഫ് കെ യ്ക്ക് ജി എസ് ടി ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണം : ഡെലിഗേറ്റ് ഫോറം.

0
138

ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശം
കേരളീയ സാംസ്കാരിക വിനിമയങ്ങൾക്കുമേലുള്ള കനത്ത വെല്ലുവിളിയാണ്. സർവീസ് ടാക്സ് ഇനത്തില്‍ 18% ജി.എസ്.ടി കൂടി ഏർപ്പെടുത്താൻ ചലച്ചിത്ര അക്കാദമി നിർബന്ധിതമാകുന്നതോടെ ചലച്ചിത്ര ആസ്വാദകർ, വിദ്യാർത്ഥികൾ എന്നിവർക്കടക്കം ഡെലിഗേറ്റ് ഫീസിലെ വർദ്ധന തിരിച്ചടിയാകും. ഗൗരവമേറിയ ചലച്ചിത്ര സംവാദങ്ങൾ ഉള്ളടക്കമാകുന്ന അക്കാദമിക സ്വഭാവമുള്ള ചലച്ചിത്ര സമീക്ഷ മാസിക അടക്കമുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾ സേവന നികുതിയുടെ കീഴിൽ വരുന്നതോടെ വാർഷിക വരിസംഖ്യയിൽ ക്രമാതീതമായ വർദ്ധനയുണ്ടാകും. കേരളത്തിന്റെ സാംസ്കാരിക മുഖമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കുമേൽ ജി എസ് ടി ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം ആവിഷ്‌ക്കാര – അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഐ എഫ് എഫ് കെ ഡെലിഗേറ്റ് ഫോറം ചെയർമാൻ വിനോദ് വൈശാഖി കൺവീനർ കെ ജി സൂരജ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here