സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ സമാഹരിച്ച് കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി

0
440

കഴക്കൂട്ടം :തിരുവനന്തപുരം നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് വിഭവങ്ങൾ ശേഖരിച്ച് കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി .
പച്ചക്കറികൾ പലവ്യഞ്ജനങ്ങൾ ഭക്ഷ്യധാന്യങ്ങൾ എന്നിവ ശേഖരിച്ച് തിരുവനന്തപുരം നഗരസഭാ മേയർ കെ.ശ്രീകുമാറിന് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കൈമാറി. കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡൻറ് അണ്ടൂർക്കോണം സനൽകുമാർ, കോൺഗ്രസ് നേതാക്കന്മാരായ മൺവിള രാധാകൃഷ്ണൻ , ജോൺസൺ ലോപ്പസ്, എം എസ് അനിൽകുമാർ, മഹിളാ കോൺഗ്രസ് നേതാവ് ശ്രീ കല , നഗരസഭാ കൗൺസിലർമാരായ സിനി, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here