തമിഴില്‍ നിന്നും മറ്റൊരു  OTT  റിലീസ്  കൂടി

0
217

‘ലോക്കപ്പ്’ തമിഴില്‍ നിന്നും മറ്റൊരു OTT റിലീസ്  കൂടി

ജ്യോതിക   നായികയായ പൊന്‍മകള്‍ വന്താല്‍ എന്ന  ചിത്രത്തിന്  ശേഷം    മറ്റൊരു    ചിത്രംകൂടി   തമിഴില്‍   നിന്നും  OTT   റിലീസിന്   ഒരുങ്ങുന്നു. നവാഗതനായ   എസ്.ജി  ചാള്‍സ് സവിധാനം  ചെയ്യുന്ന  ലോക്കപ്പ് ആണ്   ഓണ്‍ലൈന്‍  പ്ലാറ്റ് ഫോമിലൂടെ  റിലീസിന്  തയ്യാറെടുക്കുന്നത്.

വൈഭവ്, വെങ്കട്ട്  പ്രഭു, വാണി  ഭോജന്‍  എന്നിവരാണ്  ഈ  ചിത്രത്തിലെ  പ്രധാന താരങ്ങള്‍. സന്താനം  ശേഖര്‍ ഛായാഗ്രഹണം നിര്‍മ്മിക്കുന്ന ചിത്രത്തിന്  സംഗീതം  നിര്‍വഹിക്കുന്നത്   ആരോള്‍  കൊറേലിയാണ്. സസ്പെന്‍സ്  ത്രില്ലര്‍  വിഭാഗത്തില്‍പ്പെടുന്ന   ചിത്രത്തിനു  സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നത്  മിറാക്കിള്‍ മൈക്കിള്‍  ആണ്.

ചെന്നൈയിലും    പരിസരപ്രദേശങ്ങളിലും  ചിത്രീകരിച്ച  ലോക്കപ്പ്  നിര്‍മ്മിക്കുന്നത്  പ്രശസ്ത  നടന്‍  നിതിന്‍  സത്യയാണ്. സമര്‍ദ്ധനായ  ഒരു  പോലീസ്  ഉദ്യോഗസ്ഥന്‍റെ  വേഷത്തിലാണ്  വൈഭവ്   ചിത്രത്തില്‍  എത്തുന്നത്.  വില്ലന്‍   കഥാപാത്രമായാണ്  വെങ്കട്ട്  പ്രഭു എത്തുന്നത്.  ചിത്രം  ജൂലയ്  മാസം OTT   റിലീസ് ആയി പ്രേക്ഷകരുടെ  മുന്നിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here