കോവിഡിനെ പ്രതിരോധിക്കുന്നതിനായി നഗരസഭയുടെ മെഡിക്കൽ ടീം നിർമ്മിച്ച സുരക്ഷാ ഉപകരണമായ ഫേസ് ഷീൽഡ് മേയർ കെ.ശ്രീകുമാർ ഏറ്റുവാങ്ങി.

0
253

മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് സുരക്ഷാ ഉപകരണമായ ഫേസ് ഷീൽഡ് വികസിപ്പിച്ചെടുത്തത്.

വെൽക്രോ ഉപയോഗിച്ച് നഗരസഭയുടെ മെഡിക്കൽ ടീം പരിഷ്‌കരിച്ചാണ് പുതിയ ഫേസ് ഷീൽഡ് രൂപപ്പെടുത്തിയെടുത്തി ട്ടുള്ളത്.

അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന.

നഗരസഭയുടെ കീഴിലുള്ള ക്വാറന്റെറെയിൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി 500 ഫേസ് ഷീൽഡ് ഉടൻ നിർമ്മിച്ച് വിതരണം ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

അരുൺകുമാർ,രതീഷ്,സുരേഷ്,പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് ഫേസ് ഷീൽഡ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

ഈസിയായി സീലർ മെഷീൻ ഉപയോഗിച്ച് മാസ്‌ക് നിർമ്മിക്കുന്നതിനെക്കുറിച്ചും സംഘം പരിചയപ്പെടുത്തി.

ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ പി.ബിനു പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here