വിവാഹം കഴിക്കുമ്പോള്‍ എനിക് 18 വയസ്സും കെ.ടി ക്കു  54 വയസുമായിരുന്നു: സീനത്ത്

0
282

വിവാഹം കഴിക്കുമ്പോള്‍ എനിക് 18 വയസ്സും കെ.ടി ക്കു  54 വയസുമായിരുന്നു: സീനത്ത്

മലയാള  സിനിമയ്ക്കു  ഒരുപിടി    മികച്ച  കഥാപാത്രങ്ങള്‍   നല്കിയ  നടിയാണ്  സീനത്ത്. നാടകത്തിലൂടെ   സിനിമയിലെത്തിയ  സീനത്‌   34  വര്‍ഷമായി  മലയാള  സിനിമയില്‍  സജീവമാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിലെ അഗമായിരുന്നു സീനത്ത്.  തന്‍റെ  കുട്ടിക്കാലത്തു നിലമ്പൂരിൽ നിന്നും ഒരേ ഒരു നാടക നടിയെ ഉണ്ടായിരുന്നുള്ളൂ.

നാടകത്തിലും പിന്നീടു സിനിമയിലും പ്രശസ്തയായ സീനത്തിന്‍റെ   ഇളയമ്മയായ  നിലബൂർ ഐഷ. ആ കാലത്ത് മുസ്ലീം കുടുംബങ്ങളിൽ നിന്ന് നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിക്കാൻ പോകുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നിലബൂര്‍   ഐഷയ്ക്ക്  സ്റ്റേജിൽ നാടകം കളിച്ചുകൊണ്ടിരിക്കുന്ന സമയത്തു കല്ലേറൊക്കെ കിട്ടിയിട്ടുണ്ട്. ഇളയമ്മയാണ്  സീനത്തിനെ നാടകത്തിന്‍റെ   ലോകത്തേയ്ക്ക്   കൈപിടിച്ചു  കയറ്റുന്നത്.

ആ കാലത്ത്‌ നിലമ്പൂരില്‍ നിന്ന് ഒരു മുസ്ലീം കുട്ടി നാടകം കളിയ്ക്കാന്‍ പോയെന്നു അറിഞ്ഞാല്‍ ചിലപ്പോൾ കല്യാണം പോലും നടക്കില്ല. അന്ന് മലപ്പുറം ഉൾപ്പെടുന്ന മലബാർമേഖലകളില്‍ യഥാസ്ഥിതിക മുസ്ലീം ചുറ്റുപാടുകളില്‍ നിന്ന് കലാരംഗത്തേയ്ക്ക് പോകുന്നത് കടുത്ത വെല്ലുവിളിയായിരുന്നു.കുട്ടി  ആയിരിക്കുമ്പോള്‍   തന്നെ   ഇളമയായ   നിലമ്പൂര്‍   ഐഷയുമൊത്ത്  നിരവധി  സ്റ്റേജ് നാടകങ്ങളില്‍    സീനത്ത്  അഭിനയിച്ചിട്ടുണ്ട്.

പതിനഞ്ചു വയസിനു ശേഷം നാടകാചാര്യനായ   കെ.ടി മുഹമദിന്‍റെ   നാടകങ്ങളിലൂടെയാണ്  സീനത്ത്   വീണ്ടും സജീവമാകുന്നത്.  “കോഴിക്കോട് കോഴിക്കോട് കലിംഗാ തീയേറ്റേഴ്സിൽ കളിക്കുന്ന സമയംമുതലാണ് ഞാന്‍ കെ.ടി യെ ശരിക്കും കാണുന്നതും പരിചയപ്പെടുന്നതും” ഒരു  പ്രമുഖ മാധ്യമത്തിന്   നല്കിയ  പഴയ  അഭിമുഖത്തിലാണ്   സീനത്ത്   കെ.ടി  മുഹമ്മദുമായുള്ള   അടുപ്പത്തെക്കുറിച്ചും   വിവാഹത്തെക്കുറിച്ചും  പറഞ്ഞത്.

“അന്ന് മലബാറിലെ നാടകലോകത്ത് വന്മാറ്റങ്ങൾ കൊണ്ട് വന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന ആളായിരുന്നു കെ.ടി മുഹമ്മദ്‌. അദേഹത്തിന്റെ പല നാടകങ്ങളും ആ കാലത്തെ സാമൂഹ്യ അനീതികള്ക്കെതിരെയുള്ള ശക്തമായ പ്രതിരോധങ്ങളായിരുന്നു. എന്നാല്‍ എനിക്ക് അന്ന് കെ.ടി യുടെ പ്രതിഭയെക്കുറിച്ചോ ജനസ്വാധീനത്തെക്കുറിച്ചോ ഒരറിവും ഇല്ലായിരുന്നു. പ്രൊഫഷണൽ നാടകങ്ങളെക്കുറിചൊക്കെ ശരിക്കും ഞാന്‍ മനസിലാക്കി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കെ.ടി യെക്കുറിച്ച് ഇളയമ്മ പറഞ്ഞുള്ള അറിവേ എനിക്കുണ്ടായിരുന്നുള്ളൂ.

കെ.ടി ദൂരെ നിന്ന് വരുമ്പോൾ തന്നെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു നില്ക്കും. ഞാൻ ആദ്യമായി റിഹേഴ്സല്‍ ക്യാമ്പില്‍ ചെന്ന് നോക്കുന്നത് കെ.ടി യുടെ ഭാര്യയേയാണ് . അന്ന് കെ.ടി യ്ക്ക് അൻപതു വയസിനു പുറത്തു പ്രായം കാണും. പിന്നീടാണു കെ. ടി കല്യാണമൊന്നും കഴിച്ചിട്ടില്ല എന്നറിയുന്നത്. നാടകത്തെ ഒരു തപസ്യയായി കണ്ടു സ്വയം അർപ്പിച്ച ജീവിതമായിരുന്നു കെ.ടി യുടേത്. കെ.ടി യുടെ സൃഷ്ട്ടി എന്ന നാടകത്തിലായിരുന്നു ഞാൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് കുറേകാലം ഞാൻ കെ.ടിയുടെ നാടകങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറി. കെ.ടി യോട് ആരാധനയായിരുന്നോ പ്രണയമായിരുന്നോ എന്ന് കൃത്യമായി പറയാന്‍ ഇന്നും കഴിയുന്നില്ല.

അന്നൊക്കെ നാടകത്തില്‍ അഭിനയിക്കുന്നു എന്നല്ലാതെ നാടകത്തെയോ അതിന്റെ പ്രമേയത്തെക്കുറിച്ചോ ഒക്കെയുള്ള ഗൌരമായ അറിവൊന്നും എനിക്കിലായിരുന്നു. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ ശല്യമുണ്ട്. ആസ്മയ്ക്കുള്ള മരുന്നൊക്കെ എടുത്തു തരാന്‍ എന്നോടാണ് കെ.ടി പറയുന്നത്. ഒരു തരത്തിലുമുള്ള ഇഷ്ട്ടമോ ആരാധനയോ ഒന്നും എനിക്ക് അപ്പോൾ തോന്നിയിരുന്നില്ല എന്നതാണ് സത്യം. പിന്നീടാണ് കെ.ടി യെ ഞാൻ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത്. കെ.ടി ഡയലോഗ് പറയുന്നതും സംവിധാനം ചെയ്യുന്നതുമെല്ലാം ഞാൻ ശ്രദ്ധയോടെ നോക്കിയിരിക്കും. ആ ശൈലിയോട് എപ്പോഴോ ഞാനറിയാതെ ഇഷ്ട്ടം തോന്നിതുടങ്ങിയിരുന്നു. ആ ഇഷ്ട്ടം അറിഞ്ഞോ അറിയാതെയോ ഞാന്‍ കെ.ടി യോട് പ്രകടിപ്പിചിട്ടുണ്ടാകാം. എന്നാല്‍ തീവ്രമായ ഒരഭിനിവേശമോ കടുത്ത പ്രണയമോ എന്നൊന്നും അതിനെ നിർവചിക്കാൻ കഴിയില്ല.

എന്റെ പെരുമാറ്റങ്ങളില്‍ നിന്ന് ചിലപ്പോൾ കെ.ടി യും അത് തിരിച്ചറിഞ്ഞിരിക്കാം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നാടക ക്യംബിലുള്ളർ എന്നെയും കെ.ടിയേയുംകുറിച്ച് അപഖ്യാതികൾ പറഞ്ഞുണ്ടാക്കാൻ തുടങ്ങി. ഞാനും കെ.ടി യുമായി ഉടനെ കല്യാണം കഴിക്കുമെന്നയിരുന്നു അവര്‍ പറഞ്ഞു നടന്നത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു അത്. ശരിക്കും പറഞ്ഞാല്‍ കെ.ടി യെ വിവാഹം കഴിക്കണമെന്ന ആഗ്രഹമേ എന്റെ മനസില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.കെ.ടി ഈ കാര്യങ്ങളൊക്കെ അറിഞ്ഞതോടുകൂടി നാടക സമിതി പിരിച്ചു വിട്ടു.

ഇളയമ്മയ്ക്ക് അന്ന് നല്ല രീതിയില്‍ സാമ്പത്തിക ബാധ്യതയൊക്കെ ഉണ്ടായിരുന്ന സമയമായിരുന്നു അത്. സമിതി പിരിച്ചുവിട്ടപ്പോള്‍ ഇളയമ്മയെ അത് സാരമായി ബാധിക്കാൻ തുടങ്ങി. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡെവലപ്മെന്റ് കോർപ്പരേഷൻ ചെയർമ്നായി ജോലികിട്ടുന്നത്. സമിതിപിരിച്ചുവിട്ടതോടുകൂടി എനിക്ക് കടുത്ത വാശിയായി. ആ വാശിയില്‍ എനിക്ക് കെ.ടി യെ വിവാഹം ചെയ്യാൻ സമ്മതമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ ആകെ പ്രശ്നമായി. ഉമ്മയും ബന്ധുക്കളുമെല്ലാം കരച്ചിലും വിളിയുമോക്കെയായി എന്നെ ആ തീരുമാനത്തില്‍ നിന്ന് പിൻതിരിപ്പിക്കാൻ നോക്കി. എന്നാല്‍ എന്റേത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു.

ഒരു ദിവസം കെ.ടി ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ഓഫീസിലേയ്ക്ക് നമ്പറൊക്കെ തപ്പിപ്പിടിച്ചു ഞാന്‍ വിളിച്ച് എനിക്ക് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു. കെ.ടി യ്ക്കും പെട്ടെന്ന് എന്നോട് എന്ത് പറയണം എന്നറിയാത്ത അവസ്ഥയായിരുന്നു. അവസാനം കെ.ടി യും സമ്മതിച്ചു. തിരുവനന്തപുരത്ത് വച്ച് രജിസ്റ്റർ മാരേജായിട്ടായിരുന്നു വിവാഹം. അന്ന് ഞങ്ങളുടെ വിവാഹം എല്ലാവര്ക്കും ഒരു അത്ഭുദമായിരുന്നു. കലാരംഗതെല്ലാം അത് വലിയ ചർച്ചയായി . വിവാഹസമയത്ത് കെ.ടി യ്ക്ക് അൻപത്തിനാല് വയസും എനിക്ക് പതിനെട്ട് വയസ്സുമായിരുന്നു. ഞങ്ങൾ തമ്മില്‍ മുപ്പത്തിയാറ് വയസിന്റെ വ്യത്യാസം. ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസമൊ ആളുകൾ പറയുന്നതോ ഒന്നും മനസിലാക്കാനുള്ള അറിവോ പക്വതയോ ഒന്നും അന്നെനിക്ക് ഇല്ലായിരുന്നു.

പതിനൊന്നു വര്ഷ്മായിരുന്നു ഞങ്ങൾ തമ്മിലുള്ള ദാമ്പത്യത്തിന്റെ ആയുസ്സ്. ആ ദാമ്പത്യത്തിൽ ഞങ്ങൾക്കൊരു മോനുണ്ടായി.ഞങ്ങൾ പിരിയാനുണ്ടായ കാരണത്തെക്കുറിച്ചു ഇപ്പോൾ പറയാൻ ഞാനാഗ്രഹിക്കുന്നില്ല. പിന്നീടാണ് ഞാൻ ബിസ്സിനസുകാരനായ അനിലിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. അത് ശരിക്കുമൊരു പ്രണയവിവാഹമായിരുന്നു”  സീനത്ത്   പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here