ഹേമ കമ്മീഷന്‍    റിപ്പോര്‍ട്ടിനോട്   താരങ്ങള്‍ക്ക്  കടുത്ത  നിശ്ബ്ദത, വീണ്ടും    അമ്മയ്ക്കെതിരെ   പാര്‍വതി  തിരുവോത്ത്

0
255

 ഹേമ കമ്മീഷന്‍    റിപ്പോര്‍ട്ടിനോട്   താരങ്ങള്‍ക്ക്  കടുത്ത  നിശ്ബ്ദത, വീണ്ടും    അമ്മയ്ക്കെതിരെ   പാര്‍വതി  തിരുവോത്ത്

സിനിമയിലെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ നിലവില്‍ വന്നത് ഡബ്ല്യുസിസിയുടെ ഇടപെടല്‍ കരണമാണെന്ന്   പാര്‍വതി  തിരുവോത്ത്. മലയാള  മനോരമയ്ക്ക്   നല്കിയ  ഓണം  പ്രേത്യേക    അഭിമുഖത്തിലാണ്    പാര്‍വതി   അമ്മയ്ക്കെതിരെ   പറഞ്ഞത്.   “അംഗങ്ങളുടെ സുരക്ഷിതത്വം അസോസിയേഷനുകളുടെ ഉത്തരവാദിത്തമാണ്. അതിപ്പോള്‍ ഇല്ല.

അക്കാര്യം അംഗീകരിക്കാന്‍ പോലും പലരും തയ്യാറല്ല. ഇതിന്റെ ആവശ്യമില്ല എന്ന് പറയുന്നവരാണ് പല സംഘടനകളുടെയും തലപ്പത്ത്. അതുകൊണ്ട് ബോധവത്കരണത്തിലാണ് ഡബ്ല്യുസിസി ആദ്യം ശ്രദ്ധവെച്ചത്. സര്‍ക്കാരിന് ഇത്രയധികം നികുതി വരുമാനം കൊടുക്കുന്ന ഒരു ഇന്‍ഡസ്ട്രിയുടെ നേര്‍പകുതി സ്റ്റോക്ക് ഹോള്‍ഡര്‍മാരാണ് സ്ത്രീകള്‍. പി.കെ റോസി മുതല്‍ ഇന്ന് സജീവമായ അഭിനേതാക്കളുടെ വരെ സംഭാവന വളരെ പ്രധാനമാണ്.

സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഡബ്ല്യു.സി.സി നിരന്തരമായി എഴുതുന്നുമുണ്ട്. പക്ഷേ ഈ റിപ്പോര്‍ട്ടിനെപ്പറ്റി സിനിമയിലെ മറ്റ് സംഘടനകളുടെ നിശബ്ദത ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആ റിപ്പോര്‍ട്ട് എവിടെ എന്ന് എന്തുകൊണ്ട് എഎംഎംഎയോ, ഫെഫ്കയോ, മാക്ടയോ ചോദിക്കുന്നില്ല. സിനിമയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച  അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്തുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല?. അപ്പോള്‍ എന്തോ പ്രശ്‌നമുണ്ട് എന്നല്ലേ അര്‍ത്ഥം. സര്‍ക്കാരിലെ ഒരു പദവി വഹിക്കുന്ന സംവിധായകനെതിരെയും ഒരു പരസ്യ ഏജന്‍സിയുടെ പ്രധാന ആളിനെതിരെയും പെണ്‍കുട്ടികള്‍ പരാതി കൊടുത്തതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സിനിമയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് സര്‍ക്കാരിനോടുളള ഞങ്ങളുടെ അഭ്യര്‍ത്ഥന”  പാര്‍വതി  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here