കെ.പി.സി.സി സെക്രട്ടറി പി.എസ്.പ്രശാന്ത് നേരിന്‍റെ പക്ഷത്തേക്ക്

0
177

 

കെ.പി.സി.സി സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്.പ്രശാന്ത് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് സി.പി.ഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനാധിപത്യം നഷ്ടപ്പെട്ട കോണ്‍ഗ്രസിനോട് ധീരമായി കലഹിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് നേരിന്‍റെ പക്ഷത്തേക്ക് കടന്നുവരാന്‍ തീരുമാനമെടുത്ത പി.എസ്.പ്രശാന്തിനെ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അഭിവാദ്യം ചെയ്യുന്നു.

രാജ്യം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലമാണിത്. സംഘപരിവാര്‍ രാജ്യത്തിന്‍റെ മതനിരപേക്ഷമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അപകടാവസ്ഥയിലായ രാജ്യത്തെ രക്ഷിക്കുന്നതിനും ആര്‍.എസ്.എസിനെതിരെ ജനാധിപത്യ നിരയെ ശക്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിന് യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എ.ഐ.സി.സി നേതൃത്വം പൂര്‍ണ്ണമായും ഇന്ന് ജീര്‍ണ്ണാവസ്ഥയിലാണ്. ഭരണമുള്ളിടത്തും ഇല്ലാത്തിടത്തും ഒരുപോലെ കോണ്‍ഗ്രസ് തമ്മിലടിച്ച് തകരുന്നു.

കോണ്‍ഗ്രസ് തന്നെ ആരംഭിച്ച നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ വില്‍ക്കുകയാണ്. ബദല്‍ സാമ്പത്തിക നയം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല. വികസന രംഗത്തും മതനിരപേക്ഷതയുടെ കാര്യത്തിലും രാജ്യത്തെ ഏക ബദല്‍ കേരളമാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൂടുതല്‍ ജനപിന്തുണയോടെ വീണ്ടും അധികാരത്തിലേക്ക് എത്തിയിരിക്കുന്നു. ഇടതുപക്ഷത്തേക്ക് അണിചേരുക എന്നത് ഓരോ മതനിരപേക്ഷ ജനാധിപത്യ വിശ്വാസിയുടെയും കടമയായി മാറിയിരിക്കുന്നു. ജനാധിപത്യവും മതനിരപേക്ഷ മൂല്യങ്ങളും തിരസ്കരിച്ച കോണ്‍ഗ്രസ് വിട്ട് സി.പി.ഐഎമ്മിലേക്ക് കടന്നുവരാനുള്ള പി.എസ്.പ്രശാന്തിന്‍റെ തീരുമാനം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നാണ്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രചരണ സമിതി കണ്‍വീനര്‍ തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പി.എസ്.പ്രശാന്ത് 30 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സിപിഐഎമ്മിലേക്ക് എത്തിച്ചേരുന്നത്.

സ്വീകരണ യോഗം സെപ്തംബര്‍ 6 ന് വൈകിട്ട് 5മണിക്ക് അയ്യങ്കാളി ഹാളിൽ സിപിഐ(എം) ആക്റ്റിംഗ് സെക്രട്ടറി സ: എ.വിജയരാഘവന്‍ ഉദ്‌ഘാടനം ചെയ്യുന്നു. മുഴുവന്‍ ജനാധിപത്യമതനിരപേക്ഷ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here