ദുരിതക്കയത്തിന് നടുവിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ

0
388

ഓരോ ദിവസ്സത്തെയും അവസാന സ്റ്റേജിലെ പരിപാടിക്കായി ഉറങ്ങാതെ ജാഗ്രതയോടെ ഇരിക്കുന്നവരാണ് ഓരോ നാടക കലാകാരനും.. അതിലേറെ ജാഗ്രതയോടെ ആ നന്മ മനസ്സുകള്‍ ഈ വറുതിക്കാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് സ്വന്തം നാടിനും, സഹജീവികള്‍ക്കുമായി…

നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് മൂന്നര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ സംഭാവന ചെയ്യുന്നുണ്ട് കൊറോണ മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍. ആ കൂട്ടത്തില്‍ തിളക്കമേറിയ ഒന്നായി മാറുകയാണ് അന്നത്തിനു പോലും വകയില്ലാത്ത ആകുലതയുടെ നാളുകളില്‍ പോലും തങ്ങളാല്‍ കഴിയുന്ന ഒരു പങ്ക് നല്‍കണമെന്ന നിശ്ചയദാർഢ്യത്തോടെ ഈ സ്റ്റേജ് കലാകാരന്മാര്‍ നല്‍കിയ സംഭാവന.

രണ്ട് പ്രളയം, പിന്നെ നിപ്പ, ഓഖി വീശിയ തീരങ്ങള്‍, എല്ലാത്തിനുമൊടുവില്‍ കൊറോണയും… ഈ പ്രകൃതി ദുരന്തങ്ങള്‍ എല്ലാം കേരളത്തിലെ കലാകാരന്മാര്‍ക്ക് സമ്മാനിച്ചത് തീരാവറുതിയുടെ നാളുകള്‍… ഉത്സവങ്ങളുടെയും ഓണം തുടങ്ങിയ ആഘോഷങ്ങളുടെയും നാളുകളിലാണ്‌ ഈ ദുരന്തങ്ങള്‍ മിക്കതും കേരളത്തിന്‍റെ മണ്ണിലെത്തിയത്. മാസങ്ങളോളം നീളുന്ന റിഹേഴ്സലുകളും മുന്നൊരുക്കങ്ങളും രംഗസംവിധാനങ്ങളും പൂര്‍ത്തിയാക്കിയാണ് സ്റ്റേജ്‌ – നാടക കലാകാരന്മാര്‍ ഓരോ സീസണിനേയും കാത്തിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്ക് ജീവിത്തോട് പൊരുതി നില്‍ക്കാന്‍ വേണ്ടത് സ്വന്തം കൈകളിലെക്കെത്തുമെന്ന പ്രതീക്ഷകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി കടന്നുവരുന്ന പ്രകൃതി ദുരന്തങ്ങള്‍ വിരാമമിടുന്നത്.

അത്തരം പ്രയാസങ്ങള്‍ക്കിടയിലും ഈ നാടക കലാകാരന്മാരുടെ കൂട്ടായ്മയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് സമൂഹം ഒന്നടങ്കം ആശംസയര്‍പ്പിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here