അങ്ങോട്ട്  നല്‍കുമ്പോഴേ ബഹുമാനം തിരിച്ചു ലഭിക്കൂ; ആഞ്ഞടിച്ച് നിര്‍മ്മാതാവ് അനില്‍ തോമസ്

0
453

സംവിധായകന്‍   ലിജോ ജോസ്  പെല്ലിശേരിയുടെ   കഴിഞ്ഞ  ദിവസത്തെ    പ്രസ്താവനയ്ക്ക്   എതിരെ   നിര്‍മ്മാതാവും  ഫിലിം  ചേംബര്‍   ഭാരവാഹിയുമായ  അനില്‍  തോമസ്  രംഗത്ത്   വന്നു.

അനിൽ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഞങ്ങൾക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മൾ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്ര്യമാണ്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ അദ്ധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം.

നമ്മൾ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് ആളുകൾ, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങൾ……..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്.
ഇത് നാർസിസ്റ്റുകൾ പറ്റിയ ഇടമല്ല.അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ…ഈ പരീക്ഷണ സമയത്ത് ജീവിക്കാൻ ശ്രമിക്കു…………കല സൃഷ്ടിക്കുന്നതിനും  ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും

ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്.സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും. …

അങ്ങോട്ട് നൽകുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ. പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്,ഞങ്ങൾ ബിസിനസുകാരാണ്, ഞങ്ങളുടെ മുൻഗണനകൾ എല്ലാറ്റിനുമുപരിയായി വരുന്നു ……

അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ!?’– അനിൽ കുറിച്ചു..

(ഫേസ്ബുക്കു പോസ്റ്റിലൂടെയാണ് അനില്‍  തോമസ്  പ്രതികരിച്ചത്.)

LEAVE A REPLY

Please enter your comment!
Please enter your name here