ഭാര്യയുടെ പാട്ട്  സോഷ്യല്‍ മീഡിയയിലൂടെ പങ്ക്  വച്ച്  വിനീത്  ശ്രീനിവാസന്‍. 

0
207

ഭാര്യയുടെ പാട്ട്  സോഷ്യല്‍ മീഡിയയിലൂടെ പങ്ക്  വച്ച്  വിനീത്  ശ്രീനിവാസന്‍. 

ഭാര്യ ദിവ്യയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍. വിനീത്   ആദ്യമായിട്ടാണ്   ഭാര്യയുടെ   പാട്ട്  സോഷ്യല്‍   മീഡിയയിലൂടെ  പങ്കുവയ്ക്കുന്നത്.   പതിനാറ് വര്‍ഷം അവള്‍ക്കൊപ്പം ഉണ്ടായിരുന്നിട്ടും ആദ്യമായാണ് പാടുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചതെന്നും വിനീത് പറയുന്നു.

”അവള്‍ക്കൊപം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്” എന്ന ക്യാപ്ഷനോടെയാണ് ദിവ്യ പാടുന്നത് വിനീത് പങ്കുവച്ചിരിക്കുന്നത്. ദിവ്യയെ അതിനു സമ്മതിപ്പിക്കാന്‍ തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്കും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വിനീത് നന്ദി അറിയിച്ചിട്ടുണ്ട്.

അവതാരം എന്ന തമിഴ് ചിത്രത്തിലെ തെന്‍ട്രന്‍ വന്ത് തീണ്ടും പോത് എന്ന ഗാനമാണ് ദിവ്യ പാടുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 8നാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. 2017ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചു. വിഹാന്‍ എന്നാണ് മകന്റെ പേര്. 2019ല്‍ ഒരു മകളും ജനിച്ചു. ഷനായ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്.

ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ വിനീത് പങ്കുവയ്ക്കാറുണ്ട്. ഹൃദയം ആണ് വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here