അനന്തപുരിയിൽ നിന്നും രക്ഷാസൈന്യം തയ്യാറാകുന്നു…………….. 

0
254

അനന്തപുരിയിൽ നിന്നും രക്ഷാസൈന്യം തയ്യാറാകുന്നു…………….. 
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ
ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്കായി
നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യം തയ്യാറാക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ 25 ബോട്ടുകളും രക്ഷാപ്രവർത്തകരെ യുമാണ് തയ്യാറാക്കുന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മുഴുവൻ പേരെയും കോവിഡ് ടെസ്റ്റ് നടത്തിയായിരിക്കും തിരഞ്ഞെടുക്കുക . പ്രവർത്തകർക്കുള്ള രജിസ്ട്രേഷൻ കോർപ്പറേഷൻ ഓഫീസിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന് വേണ്ടിയിട്ടുള്ള ചെലവ് തിരുവനന്തപുരം കോർപ്പറേഷൻ വഹിക്കുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു.
രജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പർ
9496434410

LEAVE A REPLY

Please enter your comment!
Please enter your name here