സുശാന്ത് കേസില്‍ വന്‍ വഴിത്തിരിവ്

0
195

സുശാന്ത് കേസില്‍ വന്‍ വഴിത്തിരിവ്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍  വന്‍   വഴിത്തിരിവ്.  ബോളിവുഡ് സംവിധായകനും, നിര്‍മ്മാതാവും,തിരക്കഥാകൃത്തുമായ സഞ്ജയ് ലീലാ ബന്‍സാലിയെ പോലീസ് ചോദ്യം ചെയ്യും എന്നതാണു  ഏറ്റവും  പുതിയ  വിവരം.  നാളെ മുബൈ   പോലീസ്  സഞ്ജയ്  ലീല ബന്‍സാലിയെ    ചോദ്യം ചെയ്യും. ഇതിനു പുറമെ യഷ്‌രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മയെ രണ്ടാമതും ചോദ്യം ചെയ്യും. ബോളിവുഡിലെ പ്രമുഖരില്‍ ഒരാളാണിയാള്‍.

കങ്കണ റാണട്ട്, ശേഖര്‍ കപൂര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. മരണവുമായി ബന്ധപ്പെട്ടല്ലെങ്കിലും ഇരുവരും മരണശേഷം സുശാന്തിനെ പറ്റി സോഷ്യല്‍ മീഡിയ വഴി പറഞ്ഞ കാര്യങ്ങളുടെ പേരിലാവും ചോദ്യം ചെയ്യല്‍ നടക്കുക.

മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സുശാന്തിന്റെ മരണത്തിനു പിന്നാലെ വന്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സിനിമയില്‍ നിന്നും സുശാന്ത് നേരിട്ട തഴയപ്പെടലും ജീവിതത്തിലെ ഒറ്റപ്പെടലുമെല്ലാം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സുശാന്തിന്റെ അവസാന ചിത്രത്തിലെ നായികയായ    സഞ്ജന സാൻഖി താന്‍ സിനിമ വിടുകയാണെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ        വ്യക്തമാക്കിയിരുന്നു.

കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകൾ കുറിച്ചിരിക്കുന്നത്. ”മുംബൈയ്ക്കു വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ‍‍‍ഡൽഹിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്‌തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം”- സഞ്ജന കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here