സംവിധായകൻ ശ്രീദേവ്കപ്പൂരിൻ്റെ യൂട്യൂബ് ചാനൽ കാസ്ക് മീഡിയ, പ്രവർത്തനം തുടങ്ങി

0
256

സംവിധായകൻ ശ്രീദേവ്കപ്പൂരിൻ്റെ യൂട്യൂബ് ചാനൽ കാസ്ക് മീഡിയ, പ്രവർത്തനം തുടങ്ങി

വള്ളൂവനാടൻ ഗ്രാമത്തിന്‍റെ  തനത് വിശുദ്ധിയുമായി ലൗവ് എഫ്.എം സിനിമയുടെ സംവിധായകനും .ചലച്ചിത്ര പ്രവർത്തകനുമായ ശ്രീദേവ് കപ്പൂർ നയിക്കുന്ന കാസ്ക് മീഡിയ  യൂട്യൂബ് ചാനൽ പ്രവർത്തനം തുടങ്ങി. കേരളത്തിൻ്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ കപ്പൂർ  നിന്നാണ് ഈ ജനപ്രിയ ചാനൽ പ്രവർത്തനം തുടങ്ങിയത്.  നമുക്ക് നഷ്ടമാകുന്ന ഗ്രാമീണതയുടെ  നൈർമല്യവും, വേറിട്ട ജീവിതകാഴ്ചകളും നവമാധ്യമത്തിലൂടെ സാധരണക്കാരിലെത്തിക്കുകയാണ് ചാനലിൻ്റെ ലക്ഷ്യമെന്ന് ചെയർമാൻ ശ്രീദേവ് കപ്പൂർ പറഞ്ഞു.കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പ്രോഗ്രാമാണ് ചാനലിൽ മുഖ്യമായും നടത്തുന്നത്. സമഭാവനയുടെ കാഴ്ചപ്പാടിൽ മനുഷ്യന് നഷ്ടപ്പെടുന്ന നന്മകൾ ചൂണ്ടി കാണിക്കാൻ ഒരു നവ മാധ്യമാവുകയാണ്  കാസ്ക് മീഡിയ .  ചലച്ചിത്ര-സാഹിത്യ – കലാരംഗത്തെ നിരവധി പ്രമുഖർ ചാനലിന് ആശംസകൾ നേർന്നിട്ടുണ്ട്. ഇതിനോടകം ചാനലിന് വലിയ പിന്തുണ ലഭിച്ചു കഴിഞ്ഞു.  ചെയർമാൻ – ശ്രീദേവ് കപ്പൂർ ‘മാനേജിങ് ഡയറക്ടർ- അശ്വിൻ പ്രകാശ്,ഓൺലൈൻ മാർക്കറ്റിംഗ് ഹെഡ് -അബ്ദുൽ ലത്തീഫ്,ന്യൂസ്‌ എഡിറ്റേഴ്സ് – പ്രകാശ്, ആർ.വി.കപ്പൂർ ,ചീഫ് ക്യാമറമാൻ – സുമേഷ് ഒടുമ്പ്ര,വീഡിയോ എഡിറ്റേഴ്സ് – മിൽജോ ജോണി,ആനന്ദ് കുമാർ ,റിപ്പോർട്ടേഴ്‌സ് & ആങ്കറിങ് ജയലക്ഷ്മി പ്രദോഷ് ,അനഘ  കെ.പി.ആർ.സുമേരൻ (പി.ആർ.ഒ)

LEAVE A REPLY

Please enter your comment!
Please enter your name here