നന്തൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

0
227

തിരുവനന്തപുരം നന്തൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് കുമാർ 45, ഭാര്യ രഞ്ജു 38, മകൾ അമൃത 16 എന്നിവരാണ് മരിച്ചത്. മുണ്ടക്കയം സ്വദേശികളായ ഇവർ നന്ദൻ കോട് വാടകയ്ക്ക് താമസിക്കുകയാണ്. സ്വർണ പണിക്കാരനാണ് മനോജ് കുമാർ. ഇന്നലെ രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് രഞ്ജുവും അമൃതയും വിഷം കഴിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here