ഞാന്‍ നികുതി അടച്ച് സിനിമ ചെയ്യുന്ന നിര്‍മ്മാതാവ്: സന്തോഷ് ടി.കുരുവിള

0
317

ഞാന്‍ നികുതി അടച്ച് സിനിമ ചെയ്യുന്ന നിര്‍മ്മാതാവ്:                          സന്തോഷ് ടി.കുരുവിള

സ്വപ്ന  സുരേഷിന്‍റെ  സ്വര്‍ണ്ണകടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍    സിനിമ  മേഖലയിലേക്ക്   കൂടി  വ്യാപിപ്പിക്കുക്കയാണ്. ഇടതു  പക്ഷത്തിന്‍റെ ലേബലില്‍   നിന്നുകൊണ്ടു  അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ സിനിമ  നിര്‍മ്മിക്കുന്ന  ചിലര്‍  ഉണ്ടെന്നാണ്   ബി.ജെ.പി   ആരോപിക്കുന്നത്. കൊച്ചിയിലെ  സിനിമ  ദംബത്തികളെ  ചുറ്റിപ്പറ്റിയാണ്   ആരോപണം   ഉയര്‍ന്നു  വന്നിരിക്കുന്നത്.  കഴിഞ്ഞ   ദിവസം  ദുബായില്‍   അറസ്റ്റിലായ    ഫയിസല്‍  ഫരീദ്മായി   കൊച്ചിയിലെ   ചില   പുതു  തലമുറ   സിനിമക്കാര്‍ക്ക്   ബന്ധം  ഉണ്ടെന്നും   ബി.ജെ.പി   പറയുന്നു.   ആഷിക്  അബു  സംവിധാനം  ചെയ്ത  മായാനദി   എന്ന  ചിത്രം   ഫയിസല്‍   ഫരീദിന്‍റെ  പണം   മുടക്കി  എടുത്ത    ചിത്രമാണെന്നും   ചില  കോണില്‍  നിന്നും   ആരോപണങ്ങള്‍ ഉണ്ട്.  എന്നാല്‍   മായാനദി എന്ന ചിത്രം തന്റെ അക്കൗണ്ടിലെ പണം കൊണ്ട് മാത്രം നിർമ്മിച്ചതാണെന്ന് നിർമ്മാതാവും പ്രവാസി വ്യവസായിയുമായ സന്തോഷ് ടി കുരുവിള കഴിഞ്ഞ  ദിവസം  വ്യക്തമാക്കി.

സന്തോഷ്  ടി.കുരുവിളയുടെ  ഫേസ്ബുക്   പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ ,
ഒരു പ്രവാസി വ്യവസായി ആയിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ. നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു.
എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?
മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായി അടച്ചിട്ടുള്ളതാണ്.പ്രധാനമായി ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !

LEAVE A REPLY

Please enter your comment!
Please enter your name here