ഗുൽമോഹറിതളുകൾ ചുവപ്പണിയിച്ച മേലാറ്റൂർ റയിൽവേ സ്റ്റേഷൻ

0
401

ഇത് ലോക്ക് ഡൗണിൽ ദൃശ്യഭംഗിയേറ്റുന്ന കാഴ്ച.

മേലാറ്റൂർ :കോവിഡ് ഭീതി സമ്മാനിച്ച ലോക്ക് ഡൗണിൽ ആളനക്കമില്ലാതെ പോയ മേലാറ്റൂർ ഗ്രാമീണ റയിൽവേ സ്റ്റേഷനിൽ പൊഴിഞ്ഞു വീണ ഗുൽമോഹറിതളുകൾ ചാലിച്ച ചിത്രം ദൃശ്യഭംഗിയേറ്റുന്നു . റയിൽവേ ജീവനക്കാരനായ ഏലംകുളം സ്വദേശി ദീപക് ദേവ് പകർത്തിയ ചിത്രം കാഴ്ചയുടെ വാതായനത്തിലേക്കു തുറക്കുന്നത് അതിമനോഹരമായൊരു ഫ്രെയിമാണ്.മലപ്പുറം ജില്ലാ കളക്ടറുടെ പേജിൽ അടക്കം നിരവധി ആളുകളാണ് വാകപ്പൂക്കൾ പൊഴിഞ്ഞുവീണു മനോഹരമായ റയിൽവേ സ്റ്റേഷൻറെ ചിത്രം പങ്കുവെച്ചിട്ടുള്ളത് വേനലായതോടെ ഗ്രാമങ്ങളിലെ കുന്നിൻ ചെരുവുകളിലും ഗ്രാമീണ പാതയോരങ്ങളിലും പച്ചപ്പിനു മുകളിൽ ചുവപ്പ് കമ്പളം വിരിച്ചപ്പോൽ നിറയെ പൂത്തുലയുന്ന ഗുൽമോഹറുകൾ വസന്തം പടിയിറങ്ങുന്നതോടെ ഇതളുകൾ പൊഴിച്ച് മണ്ണിന് മീതെ തൻറെ ചുവപ്പ് കുപ്പായമഴിച്ചു വെച്ച് വിടവാങ്ങുകയാണ് ചെയ്യാറുള്ളത് പൊയ്‌പോയ കാലങ്ങളിൽ കലാലയങ്ങളിൽ മൊട്ടിട്ടിരുന്ന പ്രണയങ്ങൾക്കും -സമരകാഹളങ്ങൾക്കും ഗുൽമോഹർ മരചുവടുകൾ വേദിയായപ്പോൾ ഗുൽമോഹറിനെ കവികൾ പ്രണയ പുഷ്പങ്ങൾ എന്നുപോലും വിളിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here