24.8 C
Kerala, India
Monday, May 20, 2024
Home Entertainment മോഹൻലാൽ ക്വാറന്റൈയ്നിൽ

മോഹൻലാൽ ക്വാറന്റൈയ്നിൽ

0
278

 

നാല് മാസത്തെ ചെന്നൈ വാസത്തിന് ശേഷം മോഹൻലാൽ എത്തി; ഇനി ക്വാറന്റൈയ്നിൽ

 

കഴിഞ്ഞ നാലു മാസങ്ങളായി ചെന്നൈയിലെ വീട്ടിൽ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു മോഹൻലാലി ന്റെ താമസം. കോവിഡ്  ഉയർന്നതോടെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുകയും താരം ചെന്നൈയിൽ കുടുങ്ങി പോകുകയുമായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ചെന്നൈയിൽ നിന്നും റോഡ് മാർഗമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. കൊച്ചിയിലുള്ള സ്വകാര്യ ഹോട്ടലിൽ പതിനാല് ദിവസം ക്വാറന്റൈനിൽ കിടന്നിട്ടേ മോഹൻലാൽ ഇനി വീട്ടിലേക്ക് എത്തുകയുള്ളൂ. തേവരയിലെ വീട്ടിലുള്ള അമ്മയെ കാണുവാനാണ് അദ്ദേഹം  കൊച്ചിയിലെത്തിയത്.

അമ്മക്കൊപ്പം കുറച്ചു നാൾ തങ്ങിയതിന് ശേഷം മോഹൻലാൽ ചെന്നൈയിലേക്ക് തിരികെ പോയേക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here