പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു

0
177

 

മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. എളാട് സ്വദേശി ബാലചന്ദ്രൻ എന്നയാളുടെ മകൾ ദൃശ്യയാണ് കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീക്കും കുത്തേറ്റു. 21 കാരിയെയാണ് കുത്തിക്കൊന്നത്.

രാവിലെ എട്ട് മണിയോടു കൂടിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രതി വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നിലും വിനീഷ് തന്നെയാണ് എന്നാണ് പോലീസിന്റെ നിഗമനം.

വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ കയറി കത്തി കൊണ്ട് ഇരുവരെയും കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സഹോദരി ദേവശ്രീയെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.