വടകര ഗവ:മോഡൽ പോളീ ടെക്നിക്ക് ന് .കെ.ചന്ദ്രശേഖരൻ്റെ പേർ നൽകണം . കെ.എസ്.ടി.സി .

0
182

 

കോഴിക്കോട് :വടകര ഗവ: മോഡൽ പോളിടെക്നിക്ക്ന് കെ. ചന്ദ്രശേഖരൻ്റെ പേര് നൽകണമെന്ന് കേരളാ സ്റ്റേറ്റ് ടിച്ചേഴ്സ് സെൻ്റർ സംസ്ഥാന കമ്മിറ്റി സക്കാറിനോട് ആവശ്യപ്പെട്ടു .അറിയപ്പെടുന്ന സോഷ്യലിസ്റ്റും, എഴുത്തുകാരനും, നിയമ വിദഗ്ദ്ധനും ,1977 മുതൽ 1991 വരെ വടകര നിയമസഭാ മണ്ഡലം, ഒരു പ്രാവശ്യം ഹോസ്ദുർഗ് മണ്ഡലത്തേയും നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 1967 മുതൽ 1976 വരെ രണ്ട് പ്രാവശ്യം രാജ്യസഭാംഗവുമായിരുന്നു.1960 ൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ റവന്യു, നിയമവകുപ്പും, 1987 മുതൽ 1991 വരെ. ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസം, നിയമവകുപ്പ് മന്ത്രിയുമായിരുന്നു. കൈകാര്യം ചെയ്ത വകുപ്പു കളിൽ ധാരാളം മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും നേതൃത്വം കൊടുത്ത ജനകീയനായ ചന്ദ്രശേഖരൻ്റെ പേരിൽ ഒരു സ്ഥാപനം, ദീർഘകാലം അദ്ദേഹം നിയമസഭയെ പ്രതിനിധീകരിച്ച വടകരയിൽ വേണമെന്നത് നാട്ടുകാരുടെ ആവശ്യം കൂടിയാണ്. വടകര ഗവ: മോഡൽ പോളിടെക്നിക്കിന് കെ.ചന്ദ്രശേഖരൻ്റെ പേര് നൽകണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ചന്ദ്രശേഖരൻ അനുസ്മരണ യോഗത്തിൽ .കെ.എസ്.ടി.സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി ഡോ: റോയ് ബി ജോൺ, ട്രഷറർ ജീൻ മൂക്കൻ,എ.കെ.മുഹമ്മദ് അഷ്റഫ്, കെ.മനോജ്,ജോൺ മാത്യു,ജി.വിഗിത,റോയ് വർഗ്ഗീസ്,എം.ചന്ദ്രബാബു,,ഒ.മോഹനൻ, സുനി കുമാരൻനായർ,കെ.കെ.ബാലകൃഷ്ണൻ, കൃഷ്ണൻ നാടാർ, തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here