24.8 C
Kerala, India
Sunday, May 19, 2024
Home Authors Posts by Thiranottam News Desk

Thiranottam News Desk

617 POSTS 0 COMMENTS

തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികൾ നാട്ടിലേയ്ക്ക് മടങ്ങി

തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികളെ നാട്ടിലേയ്ക്ക് അയച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ മാലിദ്വീവ്സിൻ്റെ രണ്ട് വിമാനങ്ങളിലായാണ് ഇവരെ യാത്ര അയച്ചത്. ശനിയാഴ്ച രാവിലെ 10: 20 ന് തിരിച്ച ആദ്യ വിമാനത്തിൽ 51 പേരും 12:40 ന് തിരിച്ച രണ്ടാമത്തെ വിമാനത്തിൽ 155 പേരുമാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. നാല് ഡോക്ടർമാരും ആറ് ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന മെഡിക്കൽ സംഘം...

കോവിഡ് 19: കേരളത്തിന്‍റെ മരണനിരക്ക് ആഗോള ശരാശരിയിലും താഴെ

തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ദ്രുതഗതിയിലും സുശക്തവുമായ നടപടികളിലൂടെ കഴിഞ്ഞ കേരളത്തിന് കോവിഡ് ബാധിതരുടെ മരണനിരക്ക് ആഗോള ശരാശരിയിലും ഏറെത്താഴെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും നേട്ടമായി. രോഗബാധിതരുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് ഉയരാതെ പിടിച്ചുനിര്‍ത്താനും കേരളത്തിനു കഴിഞ്ഞു. ആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ലേറെയാണെങ്കിലും മരണ സംഖ്യ രണ്ടുമാത്രമാണ്. ലോകാരോഗ്യ...

ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാവണം: മുഖ്യമന്ത്രി

നാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ കുട്ടികൾ ഉൾപ്പെടെ എല്ലാവരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് മാതൃകകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശുദ്ധ റംസാൻ മാസത്തിൽ സക്കാത്തിന്റെ ഘട്ടത്തിൽ ആ മഹത്തായ സങ്കൽപം ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാൻ ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി...

ഈസ്റ്റർ ദിനത്തിൽ മത്സ്യതൊഴിലാളികൾക്ക് കൈതാങ്ങുമായി, വി.എസ് ശിവകുമാർ* MLA

തിരുവനന്തപുരം: കനത്ത കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ശ്രീ വി എസ് ശിവകുമാർ എംഎൽഎയുടെ ഈസ്റ്റർ ദിന ഉച്ചഭക്ഷണം .മുഴുവൻ ചിലവും സ്വന്തം നിലയ്ക്ക് നൽകി കൊണ്ടാണ് MLA യുടെ ഇ ഉദ്യമം. കനത്ത കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ശ്രീ വി സ്വന്തം നിലയ്ക്ക് നൽകി കൊണ്ടാണ് MLA വി.എസ്.ശിവകുമാർ വലിയതുറ ബഡ്സ് സ്കൂളിൽ രാവിലെ പതിനൊന്നരയ്ക്ക്...

അവധി ദിനങ്ങളെ കുപ്പിയിലാക്കി പ്രവാസി യുവാവ്

കോഴിക്കോട് വാകയാട് സ്വദേശി ജിബീഷ് മനോഹരമായ കഥകള്‍ എഴുതിയാണ് ഈ കൊറോണ കാലത്തെ നേരിടുന്നത്. പക്ഷേ ജിബീഷിന് കഥകള്‍ എഴുതാന്‍ പേനയും പേപ്പറും വേണ്ട. മറിച്ച് ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന കുപ്പികളും പെയിന്റും ഉപയോഗിച്ചാണ് ജിബീഷിന്റെ കഥയെഴുത്ത്. പുതിയകാലത്ത് ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന കുപ്പിവരയുടെ തിരക്കിലാണ് പ്രവാസി കൂടിയായ ജിബീഷ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്....

ബൈജുവിനെ മറക്കാതെ ജില്ലാ കളക്ടർ

2019 ലെ പ്രളയത്തിൽ 11 കെവി തകർന്ന ടവർ നന്നാക്കുന്നതിനിടെ മുങ്ങിമരിച്ച കെഎസ്ഇബി സബ് എഞ്ചിനീയർ ബൈജുവിന്റെ കുടുംബത്തിന് ഈസ്റ്റർ-വിഷു സഹായങ്ങൾ എത്തിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ്. 2019ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയായിരുന്നു ബൈജുവിന്റെ വിയോഗം. കെഎസ്ഇബി എൻജിനീയറായിരുന്ന ബൈജു തോണിയിൽ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണികൾക്കായി പോകുമ്പോൾ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ് മുഖാന്തിരമാണ് ജില്ലാ കളക്ടർ ബൈജുവിന്റെ...

ശബരിമലയിൽ വിഷുക്കണിയൊരുക്കി….. വിഷുപ്പുലരിയിൽ വിഷുക്കണി ദർശനവും കൈനീട്ട വിതരണവും നടന്നു..

മേടം ഒന്ന് ,വിഷുപുലരിയിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട പുലർച്ചെ 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്നു. ശേഷം കലിയുഗവരദൻ്റെ മുന്നിൽ വിളക്കുകൾ തെളിച്ച് ഭഗവാനെ വിഷുക്കണി കാണിച്ചു. തുടർന്ന് വിഷുക്കണി ദർശനപുണ്യം നേടി തൊഴുകൈകളോടെ നിന്നവർക്കെല്ലാം ആദ്യം തന്ത്രിയും പിന്നേട് മേൽശാന്തിയും നാണയത്തുട്ടുകൾ കൈ...
- Advertisement -

MOST POPULAR

HOT NEWS