തൊഴില്‍ വകുപ്പ് ഇടപെട്ടു: വലിയതുറ സിവില്‍ സപ്ലൈസ് ഗോഡൗണിലെ തര്‍ക്കം പരിഹരിച്ചു

0
304
തൊഴില്‍ വകുപ്പ് ഇടപെട്ടു:  വലിയതുറ സിവില്‍ സപ്ലൈസ് ഗോഡൗണിലെ തര്‍ക്കം പരിഹരിച്ചു

വലിയതുറ സിവില്‍ സപ്ലൈസ് ഗോഡൗണിലെ കടല ചാക്ക് ലോഡിറക്കല്‍ സംബന്ധിച്ച തര്‍ക്കം തൊഴില്‍ വകുപ്പിന്റെ ഇടപെടലില്‍ പരിഹരിക്കപ്പെട്ടു. അട്ടിക്കൂലി സംബന്ധിച്ച തര്‍ക്കം ഉയര്‍ന്നതിനെത്തുടര്‍ന്ന് സപ്ലൈകോ ഡിപ്പോ മാനേജര്‍ സിന്ധു വിഷയം ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. കമ്മീഷണര്‍ ഉത്തരവിട്ടതിന്റെയടിസ്ഥാനത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍)ബി.എസ്.രാജീവിനോട് അടിയന്തരമായി പ്രശ്‌നത്തിലിടപെടുന്നതിന് നിര്‍ദേശം നല്‍കി.
തഹസില്‍ദാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജാ ജി.എസ്.റാണി, സപ്ലൈകോ ഡിപ്പോ മാനേജര്‍ സിന്ധു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിസന്ധി ഒഴിവാകുകയായിരുന്നു.
ഇന്നലെ ഗോഡൗണില്‍ എത്തിച്ച ലോഡ് നാഫെഡില്‍ നിന്നും നേരിട്ട് ഇറക്കിയതായതിനാല്‍ അട്ടിക്കൂലി നല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചാക്കിന് 10 രൂപ അട്ടിക്കൂലി വേണമെന്ന ആവശ്യമാണ് പ്രശ്‌നത്തിന് കാരണമായത്. വിഷയം സപ്ലൈകോ എംഡിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെത്തുടര്‍ന്ന് കൊവിഡ് പ്രതിസന്ധി കഴിയുന്ന മുറയ്ക്ക് മെയ് 15നുള്ളില്‍ വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന് സപ്ലൈകോ എംഡി അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് യൂണിയന്‍ നേതാക്കളെ അറിയിച്ചത് അവര്‍ അംഗീകരിച്ചതോടെ ലോഡിറക്കല്‍ ആരംഭിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here