കൊബ്രയുടെ സംവിധായകന്‍  പ്രതിഫലം നാല്‍പ്പതു ശതമാനം  വെട്ടിക്കുറച്ചു

0
247

കൊബ്രയുടെ സംവിധായകന്‍  പ്രതിഫലം നാല്‍പ്പതു ശതമാനം  വെട്ടിക്കുറച്ചു

ചിയാന്‍ വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം കോബ്രയുടെ  പ്രതിഫലം വെട്ടിക്കുറച്ച്‌ സംവിധായകന്‍ അജയ് ‍ജ്ഞാനമുത്തു. തന്റെ പ്രതിഫലത്തിന്റെ 40 ശതമാനമാണ് അജയ് വെട്ടിക്കുറിച്ചത്. കോബ്രയുടെ കുറച്ചു ഭാഗങ്ങള്‍  കൂടി   ഇനിയും ചിത്രീകരിക്കാന്‍  ബാക്കിയുണ്ട്. ഈ വര്‍ഷം ഡിസംബറിലോ  2021      ജനുവരിയിലോ ആയിരിക്കും കോബ്ര റിലീസ് ചെയ്യുക എന്ന് അണിയറപ്രവര്‍ത്തകര്‍  പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. തുടര്‍ന്ന് നിര്‍മാതാവ് ലളിത് കുമാറിന് വലിയ നഷ്ടമുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് അജയ് പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.25 കോടി രൂപയാണ് അജയ് ജ്ഞാനകുമാറിന്റെ പ്രതിഫലം.അജയ് ജ്ഞാനമുത്തുവിന്റെ തീരുമാനത്തെ പ്രശംസിച്ച്‌ മറ്റ് നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അജയ് മാതൃകയാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്
.

മാര്‍ച്ചില്‍ റഷ്യയില്‍ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന കോബ്രയുടെ ഷൂട്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് അണിയപ്രവര്‍ത്തകര്‍ നാട്ടിലേക്ക് തന്നെ മടങ്ങി. ചിത്രത്തിന്റെ ബാക്കി ഭാ​ഗം സെറ്റിട്ട് ചെയ്യാന്‍ പറ്റില്ലെന്നും അതിനാല്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുമ്ബോള്‍ റഷ്യയില്‍ പോയി ചിത്രീകരണം പുനരാരംഭിക്കേണ്ടിവരുമെന്നും അജയ് വ്യക്തമാക്കിയിരുന്നു.’ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര

LEAVE A REPLY

Please enter your comment!
Please enter your name here