കൊറോണയില്‍ തകരുന്ന സിനിമ ജീവിതങ്ങള്‍ -3 

0
217

കൊറോണയില്‍ തകരുന്ന സിനിമ ജീവിതങ്ങള്‍ -3 

സാരഥികളും ദുരിതത്തില്‍

ഓരോ   ദിവസവും    സിനിമ   മേഖലയില്‍  നിന്നും  പുറത്തു  വരുന്ന  വാര്‍ത്തകള്‍     നമ്മെ  ഞെട്ടിപ്പിക്കുന്നതാണ്.  സിനിമയുടെ   സമസ്ത  മേഖലകളിലും ജോലി  ചെയ്യുന്നവര്‍   കടുത്ത     ദുരിതത്തിലൂടെയാണ്   കടന്നു  പോകുന്നത്.   ഷൂട്ടിങ്ങ്   സെറ്റിലെ   ഡ്രൈവര്‍മാരുടെ   അവസ്ഥയും  വിഭിന്നമല്ല. ഒരു  മാസം മുപ്പത്തിനായിരം   രൂപവരെ വരുമാനമായി   ലഭിച്ചിരുന്ന  വിഭാഗമായിരുന്നു     സിനിമ  സെറ്റിലെ  ഡ്രൈവര്‍മാര്‍.  ഇന്നവര്‍  തീര്‍ത്തൂം  ദുരിതത്തിലാണ്. 461   ഡ്രൈവര്‍മാര്‍  ആണ്  ഫെഫ്ക   അസോസിയേഷനില്‍    മെമ്പര്മാരായിട്ടുള്ളത്.   അതില്‍  380   ഓളം  പേരും  പൂര്‍ണ്മായും         സിനിമയെ  മാത്രം  ആശ്രയിച്ച്  ഉപജീവനം  നടത്തുന്നവര്‍   ആണ്. പലരും  എന്തു   ചെയ്യണം  എന്നറിയാതെ  ഇരുട്ടില്‍  തപ്പുകയാണ്.   മാനസികമായി   തകര്‍ന്നു  പോയവര്‍ക്ക്   കൌണ്‍സിലിങ്  വരെ  കൊടുക്കുന്ന  അവസ്ഥയാണിപ്പോള്‍.  ഭൂരിഭാഗം  ഡ്രൈവര്‍മാര്‍ക്കും  സ്വന്തമായി   ഇന്നോവ പോലെയുള്ള  വാഹനങ്ങള്‍  ഉള്ളവരാണ്. എന്നും  ജോലിയുള്ളതുകൊണ്ടു   തന്നെ   പലരും ലക്ഷങ്ങള്‍   ലോണ്‍ എടുത്താണ്   വാഹനം  വാങ്ങിയിരിക്കുന്നത്.    ഇപ്പോള്‍  പലരും  നിവൃത്തിയില്ലാതെ  പച്ചക്കറി   കച്ചവടത്തിനും  പെയിന്‍റിങ്  പണിക്കും  മീന്‍  കച്ചവടത്തിനും   ബിരിയാണി  കച്ചവടത്തിനും     ഒക്കെ  പോകുന്നുണ്ട്  എന്ന്   ഫെഫ്ക   ഡ്രൈവേഴ്സ്   യൂണിയന്‍  ജനറല്‍  സെക്രട്ടറി   അനീഷ്   പറയുന്നു.

”  ഇന്നോവ  ക്യാബിന്‍  തിരിച്ചു    ടാക്സി  ആയി   സ്റ്റാന്‍റുകളില്‍   ഇട്ടിട്ടുപോലും   ആരും   ഓട്ടം  വിളിക്കാത്ത  അവസ്ഥയാണ്. ഇപ്പോള്‍ എല്ലാവരും  സ്വകാര്യ  വാഹനങ്ങളില്‍   ആണ്  പരമാവധി  യാത്ര  ചെയ്യുന്നത്.  ഫെഫ്കയില്‍   നിന്നും  ലഭിച്ച  5000   രൂപയും    തൃവേണി  സ്റ്റോറുവഴിയുള്ള  1500  രൂപയുടെ കിറ്റുമാണ്  ആകെ  ലഭിച്ച   സഹായം.  ഇത്രയും`  നാളും  അതെല്ലാം  കൊണ്ട്  പിടിച്ച്  നിന്നു.  ഇനി  അങ്ങോട്ട്  എങ്ങനെയാണെന്നറിയാത്ത  അവസ്ഥയാണ്”  അനീഷ്  പറഞ്ഞു.  ഒരു   സിനിമ  തുടങ്ങുംബോള്  കൂടുതലായും   ഡ്രൈവര്‍മാരെ  വിളിക്കുന്നത്   പ്രോഡ്ക്ഷന്‍  കണ്ട്രോളര്‍മാരും  മാനേജര്‍മാരും  ആയിരിക്കും. ഫിലിം  ചേംബറില്‍  രജിസ്റ്റര്‍  ചെയ്ത്  തുടങ്ങുന്ന  ഭൂരിഭാഗം   സിനിമകള്‍ക്കും     ഫെഫ്കയില്‍  രജിസ്റ്റര്‍  ചെയ്ത  ഡ്രൈവര്‍മാരെ മാത്രമേ  വിളിക്കാന്‍  പാടുള്ളൂ. നടിയെ  ആക്രമിച്ച  സംഭവത്തിന്  ശേഷം   സിനിമയിലെ  ഡ്രൈവര്‍മാര്‍ക്ക്   ശ്കത്മായ   പെരുമാറ്റ  ചട്ടങ്ങള്‍   ഉണ്ട്.   വണ്ടി  സംബന്ധമായ   പേപ്പറുകള്‍   എല്ലാം  തന്നെ   കൃത്യമായിരിക്കുകയും   എല്ലാ  ഡ്രൈവര്‍മാര്‍ക്കും   പോലീസ്  ക്ലിയറന്‍സ്   സര്‍ട്ടിഫിക്കറ്റു   ഉണ്ടായിരിക്കുകയും   വേണം.  ഒരു  ആര്‍ട്ടിസ്റ്റിനെ    ഹോട്ടലില്‍  നിന്നും    ലൊക്കേഷനില്‍   എത്തിക്കുന്നതിന്‍റെ  പൂര്‍ണ്ണ  ഉത്തരവാദിത്തം   ഡ്രൈവര്‍മാര്‍ക്ക്  ആയിരിക്കും. രാവിലെ   6 മണി   മുതല്‍  വൈകുന്നേരം   10 മണി വരെയാണ്  ഡ്രൈവര്‍മാരുടെ  ജോലി  സമയം.   1010 രൂപയാണ്    ഒരു  ദിവസത്തെ   ശമ്പളമായി    ഇവര്‍ക്ക്  ലഭിക്കുന്നത്.  രാത്രി  10   നു  ശേഷം 2 മണിവരെ  ജോലി  ചെയ്താല്‍  ഈ    ശമ്പളത്തിന്റെ  പകുതിയായ   505  രൂപ  ലഭിക്കും. ഇന്നോവയ്ക്ക്  വാടകയായി     900  രൂപയും  ലഭിക്കുന്നു.സിനിമ  സെറ്റില്‍  ഏറ്റവും  കൂടുതല്‍  വാടകയുള്ള  വാഹനം  ഇന്നോവയാണ്. ടവേരയ്ക്കും  ടാറ്റാ  സുമോയ്ക്കും   800   രൂപ   വരെ  ലഭിക്കുന്നു. കൂടാതെ  ഡീസല്‍   അടിക്കാന്‍   വേണ്ട  കാശും ലഭിക്കുന്നു.  തിരുവനന്തപുരത്ത്  നിന്ന്  കോഴിക്കോട്    പോയാലും  ഈ  900   രൂപയ്ക്കു  തന്നെയാണ്  നമ്മള്‍  ഓടേണ്ടത്.  അതുകൊണ്ടുതന്നെ   ലാഭം   കുറഞ്ഞും  കൂടിയും  നില്ക്കും.  ഒരുമാസം  എല്ലാ  ദിവസവും ജോലിയുണ്ടെങ്കില്‍   മാത്രമേ  നന്നായി   വരുമാനം   ലഭിക്കുകയുള്ളൂ.

“സിനിമയില്‍  ആയതുകൊണ്ട്  തന്നെ  നമുക്ക്  എല്ലാവിധ  സൌകര്യങ്ങളും  ലഭിക്കുന്നുണ്ട്.   ആഹാരവും   താമസവും  ഉള്‍പ്പെടെ എല്ലാം   മികച്ച  നിലവാരത്തില്‍  ഉള്ളതാണ്.    മുപ്പതു  ദിവസം    രാവിലെയും   വൈകുന്നേരവും    ആര്‍ട്ടിസ്റ്റുകളെ   വണ്ടിയില്‍  കൊണ്ട്  വിടുംബോള്‍   അവരുമായി  മാനസികമായി     ഒരു  നല്ല   ബന്ധം  ഉണ്ടാകുന്നു.  ഇപ്പോള്‍  എല്ലാവരും   ഐ.ടി  കാര്‍ഡ്  ധരിച്ചെ  ജോലി  ചെയ്യാവൂ  എന്നു   ഉള്ളതുകൊണ്ടു  തന്നെ  ആര്‍ട്ടിസ്റ്റുകള്‍ക്ക്  എല്ലാ   രീതിയിലും  സുരക്ഷിതത്വം   ഉണ്ടാകും.”   അനീഷ്  പറഞ്ഞു.

ഇപ്പോള്‍ എല്ലാ  മാസവും   ഇവര്‍ക്ക്   തൊഴില്‍   ലഭിക്കാറില്ല  എന്ന  പരാതി   ഉയരുമ്പോള്‍  ആണ്  കൊറോണ  വില്ലനായി  വരുന്നത്.  മറ്റ്   വിഭാഗങ്ങളെക്കളും    ഒരുപാട്   ബുദ്ധിമുട്ടുള്ള   ജോലിയാണ്  ഡ്രൈവര്‍മാരുടേത്.   രാത്രി   പത്തു  മണിക്കോ   പതിനൊന്നു  മണിക്കോ   അവസാനിക്കുന്ന   ചിത്രീകരണം   കഴിഞ്ഞാല്‍ ഹോട്ടലില്‍   വന്നു    ഭക്ഷണം  കഴിച്ച്  ഉറങ്ങാന്‍  കിടക്കുമ്പോള്‍    12   മണിയാകും.  പിറ്റേ  ദിവസം   രാവിലെ  6  മണിക്ക്  തന്നെ  വാഹനം  ആര്‍ട്ടിസ്റ്റ്  താമസിക്കുന്ന  ഹോട്ടലിന്‍റെ   മുന്നില്‍  എത്തിയിരിക്കണം. രാവിലെ  6   മണിക്ക്  എത്തണമെങ്കില്‍     5  മണിക്ക്  തന്നെ   എഴുന്നേറ്റ്   റെഡിയാകേണ്ടതുണ്ട്.   ചിലപ്പോള്‍    രണ്ടും  മൂന്നും  മണിക്കൂര്‍   കൊണ്ട്  എത്തേണ്ട  ലൊക്കേഷന്‍  ആയിരിക്കും  അങ്ങനെയെങ്കില്‍   അതിനും  മുന്നേ   എഴുന്നേല്‍ക്കണം.  കൃത്യമായ   ഉറക്കം  പലപ്പോഴും     ഡ്രൈവര്‍മാര്‍ക്ക്    കിട്ടാറില്ല. കാരണം   സമയത്തിന്  ഏറ്റവും  വിലയുള്ള   മേഖലയാണ്  സിനിമ. 5  മിനിറ്റ്  താമസിച്ചാല്‍   ചിലപ്പോള്‍   എല്ലാ  ആസൂത്രണവും  പരാജയപ്പെടാം.  പ്രതിസന്ധികള്‍   ഉടനെ  അവസാനിച്ചു   പൂര്‍വസ്തിയിലേയ്ക്ക്  മടങ്ങാം  എന്ന പ്രതീക്ഷയില്‍ ജീവിക്കുകയാണ്   സിനിമ  സെറ്റിലെ   സാരഥികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here