പ്രതിപക്ഷ അധ്യാപക സംഘടനാ നേതാവിനെതിരെ വ്യാപകപ്രതിഷേധം

0
301

        കുട്ടികൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന കാഴ്ച്ചയാണ് അവിടെ കാണാൻ കഴിഞ്ഞത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 

  പോത്തൻകോട് യുപി സ്കൂളിലെ പ്രഥമ അധ്യാപകനും പ്രതിപക്ഷ അധ്യാപക സംഘടനാ നേതാവിനെതിരെ വ്യാപക പ്രതിഷേധം .

കോവിഡിനെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ താൽക്കാലികമായി ആറു ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനിച്ചപ്പോൾ ആ ഉത്തരവ് കത്തിച്ചു കൊണ്ട് നാടിന്റെ ആപത്ഘട്ടത്തിൽ കൂടെ നിൽക്കുവാൻ തങ്ങൾക്ക് മനസില്ല എന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ അധ്യാപക സംഘടന. അതിന് നേതൃത്വം നൽകിയ ആ സംഘടനയുടെ ജനറൽ സെക്രട്ടറി പ്രധാനാധ്യാപകൻ പോത്തൻകോട് ഗവൺമെൻറ് യു പി എ സിൽ ആണ് ജോലി ചെയ്യുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന പോത്തൻകോട് പഞ്ചായത്തിൽ കഴിഞ്ഞ 34 ദിവസമായി സാമൂഹിക അടുക്കള ഈ സ്കൂളിലാണ് പ്രവർത്തിക്കുന്നത് . ഇതേ സ്കൂളിൽ ഇന്ന് രാവിലെ കുട്ടികൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയതും സക്കാത്ത് കിട്ടിയതും സൈക്കിൾ വാങ്ങാനായി ഒരുക്കൂട്ടിവച്ചതുമായ 17,162തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി. ഇതേ സ്കൂളിൽ അധ്യാപകർ സാമൂഹ്യ അടുക്കളയ്ക്ക് വേണ്ടിയിട്ടുള്ള പച്ചക്കറികളും 200 മസ്ക്കും, മുൻ പഞ്ചായത്ത് പ്രസിഡൻറ് സുലോചന ഒരു മാസത്തെ പെൻഷൻ തുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വേണുഗോപാലൻ നായർ ഒരുമാസത്തെ ഓണറേറിയവും സംഭാവന നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here