24.8 C
Kerala, India
Monday, May 20, 2024
Home Authors Posts by Thiranottam News Desk

Thiranottam News Desk

617 POSTS 0 COMMENTS

അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി.

വർക്കല:  ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് 82 നമ്പർ വേങ്കോട് അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി, ചാവർകോട് പ്രണവത്തിൽ കെ. പ്രവീണകുമാർ സൗജന്യമായി ഭൂമി നൽകി. അദ്ധ്യാപക ദമ്പതികളായിരുന്ന മാതാപിതാക്കൾ പാരിപ്പള്ളി മുക്കട ശാന്തിഭവനിൽ കരുണാകരൻ സാറിന്റെയും പത്മ ടീച്ചറുടെയും പാവന സ്മരണക്കായിട്ടാണ് മകൻ സ്വന്തം വീടിനോട് ചേർന്ന പുരയിടത്തിൽ നിന്നും ഭൂമി നൽകിയത്. ഭൂമിയുടെ രേഖകൾ വി ജോയ് എംഎൽഎക്ക് കൈമാറി...

സ്വതന്ത്ര മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യം അപകടത്തില്‍: മാധ്യമ സെമിനാര്‍

    സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന വിലയിരുത്തലുമായി 'ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് രാജ്യത്തെ മാറുന്ന മാധ്യമ രംഗം'- സെമിനാര്‍. സാങ്കേതികവിദ്യയുടെ വികാസത്തെ തുടര്‍ന്ന് വാര്‍ത്തകളുടെ ഫില്‍റ്ററിംഗ് പ്രക്രിയ കുറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം കുറയ്ക്കുകയല്ല സ്വയം നിയന്ത്രണമാണ് ആവശ്യം. ഒറ്റ ശ്വാസത്തില്‍ ജനാധിപത്യം എന്ന് പറയുമ്പോള്‍ മറു ശ്വാസത്തില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് പറയാനാകണമെന്നും സെമിനാര്‍ വിലയിരുത്തി. ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ്...

സൈക്കിൾ പൂരം കൊടിയിറങ്ങി

പൊന്മുടിയുടെ മികവിന് കൈയ്യടി. പൊന്മുടിയിൽ ആവേശം പകർത്തിയ ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിൽ അവസാന ദിവസവും നേട്ടം തുടർന്ന് ചൈന . രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച സൈക്കിൾ മാമാങ്കത്തിൽ പൊന്മുടിയിലെ ട്രാക്കിലും സംഘാടനത്തിലും പൂർണ്ണ സംതൃപ്തി അറിയിച്ച് യൂണിയൻ സൈക്ലിംഗ് ഇന്ത്യൻ നാഷണൽ അധികൃതർ കേരളത്തിൽ ലഭിച്ച സൗകര്യങ്ങൾ മികച്ചതായിരുന്നു എന്ന് മാച്ച് കമ്മീഷണർ ക്രിസ്മസ് ജർമ്മോയും സൈക്ലിംഗ് ഫെഡറേഷൻ...

Mall of Travancore-ലെ തീറ്റമത്സരത്തിനു തയ്യാറായിക്കോ.

Mall of Travancore-ലെ തീറ്റമത്സരത്തിനു തയ്യാറായിക്കോ.. വയറു നിറയെ ഭക്ഷണോം, കൂടെ ഒരു 10000/- സമ്മാനമായി കിട്ടുകയും ചെയ്താലോ?? സംഗതി കളറാവില്ലേ!! 500/- ഇട്ട് രജിസ്റ്റർ ചെയ്താൽ, ആയിരത്തി മൂന്നൂറിന് ഫുഡും അടിക്കാം.. ഒന്നാം സമ്മാനമായ പതിനായിരം നേടാൻ ഒരു ശ്രമവും നടത്താം.... ആദ്യം കഴിച്ചു തീർക്കുന്നയാൾക്ക് 10,000 രൂപ സമ്മാനം. വിജയിക്കു പുറമെ പങ്കെടുക്കുന്ന 5 തീറ്റശാലികൾക്ക് 1000 രൂപ വീതം പ്രോത്സാഹനസമ്മാനം... തീറ്റമത്സരം @ MOT On...

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു.

കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ...

‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’ മാനവീയം വീഥിയിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയിൽ 'മൊസൈക് ഓഫ് എക്സ്പ്രഷൻ' എന്ന പേരിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിനു തുടക്കമിട്ടത്. നവംബർ ഒന്നോടെ...

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാർഷികം ; ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് ഇരുപത്തിരണ്ട് പേർ

പോത്തൻകോട്  : ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയിൽ നിന്നും ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ ദീക്ഷ സ്വീകരിച്ചു. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണമന്ദിരത്തിൽ രാവിലെ ഒൻപതിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു. ബ്രഹ്മചാരിണിമാരിൽ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്ക് മുന്നിൽ താമരപ്പൂക്കളും തെളിയിച്ച വെള്ളിവിളക്കും നവധാന്യങ്ങളുമടങ്ങിയ തട്ടം സമർപ്പിച്ച് ഗുരുപാദവന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ...

ശ്രീകരുണാകരഗുരുവിൻ്റെ ചിന്തകൾ ലോകത്തിന് പുതിയ ദിശാബോധം നൽകി- വി.മുരളീധരൻ

പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമെ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാദ്ധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നു.പ്രകൃതിയെയും നദിയെയും തുടങ്ങി ബഹുമാനിക്കേണ്ട എല്ലാറ്റിനെയും നമ്മൾ അമ്മയായിട്ടാണ് കാണുന്നത്. അങ്ങനെയുളള പാരമ്പര്യമുളള...
- Advertisement -

MOST POPULAR

HOT NEWS