26.8 C
Kerala, India
Sunday, May 19, 2024
ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാറിന്റെ പ്രതികരണം. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിലുള്ള 3,85000 ഇതര സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ പ്രത്യേക നോൺ സ്‌റ്റോപ്പ് ട്രെയിനുകൾ അനിവദിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് കേരളം അടക്കമുള്ള...
  സംസ്ഥാനത്തെ ലോക്ക് ഡൗണിൽ കർശന ഉപാധികളോടെ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തികപ്രശ്നങ്ങളല്ല, മനുഷ്യന്റെ ജീവനാണ് വലുതെന്നും തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ലെന്നും തരാനുള്ള സാമ്പത്തികവിഹിതമെങ്കിലും കേന്ദ്രം ഈ സമയത്ത് തരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. ലോക്ക് ഡൗൺ മൂലം ഈ...
ശനിയാഴ്ച രാവിലെ തന്നെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളും, സുരക്ഷിതരുമാണെന്ന് അധികൃതർ പറഞ്ഞു. "പേടിക്കേണ്ട കാര്യമില്ല ലക്ഷ്‌മിയും കുഞ്ഞും ഇപ്പോൾ കോട്ടത്തറ ആശുപത്രിയിൽ സുരക്ഷിതരാണ്." "അല്ലെങ്കിൽ തന്നെ ഏത് പ്രതിസന്ധിഘട്ടത്തിലും അതീവ ജാഗ്രതയോടും, കരുതലോടുകൂടിയും പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും സർക്കാരുമുള്ളപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നത്" എന്നാണ് നാട്ടുകാരുടെ മറുചോദ്യം. ഏപ്രില്‍ എട്ടിനാണ്...
കൊച്ചി: ഈ നിർണ്ണായക സമയത്തു കവറേജ്‌ വർധിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പ്രധാന നഗരങ്ങളിൽ സേവനം ലഭ്യമാക്കികൊണ്ടു ജിയോ ഫൈബർ ഉപയോക്താക്കൾക്ക് അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി നൽകുന്നു. സംസ്ഥാനത്തെ പല നഗരങ്ങളിലായി ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിയോ ഫൈബർ ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, ത്രിച്ചൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ‌ കൂടുതൽ‌ ആളുകൾ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ഈ നഗരങ്ങളിലെ പ്രധാന റെസിഡൻഷ്യൽ‌ ഏരിയകളിൽ‌ ജിയോ ഫൈബറിന്റെ നെറ്റ്‌വർക്ക് കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ്. 100 Mbps മുതൽ‌ ആരംഭിച്ച് 1 Gbps വരെ പോകുന്ന...
കണ്ണൂർ: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായിയിലെ പി. മെഹ്റൂഫ് (71) ആണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. വൃക്കരോഗലും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക്‌ എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.
കൊച്ചി: ആധാറുമായി ബന്ധിപ്പിച്ചഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും (ഇന്ത്യയിലുടനീളമുള്ള 93 ബാങ്കുകൾ) കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആദാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴി, നേരിട്ട് പണം പിൻവലിക്കാൻ തപാല്‍ വകുപ്പ് അവസരമൊരുക്കുന്നതായി ആലുവ പോസ്റ്റ് ഓഫീസ് ഡിവിഷൻ സീനിയർ സൂപ്രണ്ട് അറിയിച്ചു. 2019 സെപ്തംബര് ഒന്ന് മുതൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) വഴി...
കോവിഡ്‌ 19 നെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസകേന്ദ്രത്തിലും ക്യാമ്പുകളിലും പാർപ്പിച്ചിട്ടുള്ള കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച്‌ സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും കേന്ദ്രങ്ങളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം എന്നിവയ്ക്കു പുറമേ മെഡിക്കല്‍...
തിരുവനന്തപുരത്ത് നിന്ന് 206 മാലിദ്വീപ് സ്വദേശികളെ നാട്ടിലേയ്ക്ക് അയച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ മാലിദ്വീവ്സിൻ്റെ രണ്ട് വിമാനങ്ങളിലായാണ് ഇവരെ യാത്ര അയച്ചത്. ശനിയാഴ്ച രാവിലെ 10: 20 ന് തിരിച്ച ആദ്യ വിമാനത്തിൽ 51 പേരും 12:40 ന് തിരിച്ച രണ്ടാമത്തെ വിമാനത്തിൽ 155 പേരുമാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. നാല് ഡോക്ടർമാരും ആറ്...
തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ദ്രുതഗതിയിലും സുശക്തവുമായ നടപടികളിലൂടെ കഴിഞ്ഞ കേരളത്തിന് കോവിഡ് ബാധിതരുടെ മരണനിരക്ക് ആഗോള ശരാശരിയിലും ഏറെത്താഴെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും നേട്ടമായി. രോഗബാധിതരുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് ഉയരാതെ പിടിച്ചുനിര്‍ത്താനും കേരളത്തിനു കഴിഞ്ഞു. ആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360...
മേടം ഒന്ന് ,വിഷുപുലരിയിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട പുലർച്ചെ 5 മണിക്കാണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്നു. ശേഷം കലിയുഗവരദൻ്റെ മുന്നിൽ വിളക്കുകൾ തെളിച്ച് ഭഗവാനെ വിഷുക്കണി കാണിച്ചു. തുടർന്ന് വിഷുക്കണി ദർശനപുണ്യം നേടി തൊഴുകൈകളോടെ നിന്നവർക്കെല്ലാം ആദ്യം...
- Advertisement -

LATEST NEWS

MUST READ